ന്യൂദല്‍ഹി: ഇന്നോളം കാണിച്ച ധിക്കാരത്തിനെല്ലാം കണക്കുതീര്‍ക്കുന്ന തരത്തില്‍, കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണനെതിരെ നിലപാടു കടുപ്പിച്ച് സുപ്രീംകോടതി.
കോടതിയലക്ഷ്യക്കേസിലെ ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം തള്ളിയ ഭരണഘടനാ ബെഞ്ച് ഇക്കാര്യത്തില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. കോടതിയുടെ സമയം പാഴാക്കരുതെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് മുന്നറിയിപ്പു നല്‍കി.
കര്‍ണന്റെ അഭിഭാഷകനോടു ശകാര ഭാഷയിലാണു പലപ്പോഴും കോടതി സംസാരിച്ചത്. കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി കര്‍ണനെ ആറു മാസത്തെ തടവിനു ശിക്ഷിച്ചിരുന്നു. കര്‍ണനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
നിങ്ങള്‍ ഓരോ ദിവസവും കോടതിയെ സമീപിക്കുന്നതെന്തിനാണ്? അഭിഭാഷകനോടു കോടതി ചോദിച്ചു. ആദ്യം ഹര്‍ജി രജിസ്റ്റര്‍ ചെയ്യൂ. ഞങ്ങളുടെ മുന്നിലെത്തുമ്പോള്‍ പരിഗണിക്കാം. ഞങ്ങള്‍ക്കു മറ്റു കേസുകള്‍ നോക്കാനുണ്ട്. നിങ്ങളുടെ അഹങ്കാരം ഇവിടെ കാണിക്കണ്ട. ഇവിടെ അതു നടക്കില്ല. കോടതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
















