മണ്ണാര്‍ക്കാട് ; ഡെങ്കിപ്പനി പിടിപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ താലൂക്കിലെ വിവിധ സ്വകാര്യാശുപത്രികളിലും, സര്‍ക്കാര്‍ ആശുപത്രികളിലും 300-ലധികം പേര് ചികിത്സ നടത്തുന്നതായി ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു.
സ്വകാര്യാശുപത്രികളിലും ഡെങ്കിപ്പനിബാധിച്ച് കിടക്കുന്നവര്‍ ഏറെയാണ്. കഴിഞ്ഞ നാലുദിവസമായി പെയ്യുന്ന മഴയും അതുമൂലമുണ്ടാകുന്ന കൊതുകുപെരുകലും ഡെങ്കി, ചികുന്‍ഗുനിയ പോലുള്ള പകര്‍ച്ചപ്പനികള്‍ക്ക് കാരണമാകുമെന്നാണ് പറയുന്നത്.
ജനങ്ങള്‍ പനി പടരാതിരിക്കുവാന്‍ ജാഗരൂകരായിരിക്കണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു അതേ സമയം ജീവനക്കാരുടെ കുറവും ഡെങ്കി ടെസ്റ്റിനുള്ള അസൗകര്യങ്ങളും താലൂക്ക് ആശുപത്രിയില്‍ ഇല്ലെന്നത് രോഗികളെ വലയ്ക്കുന്നു.
ഇവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്നത് ഖേദകരമാണ്. താലൂക്കാശുപത്രിയിലെ അസൗകര്യങ്ങള്‍ രോഗികളെ നട്ടംതിരിക്കുകയാണ്.
ആശുപത്രിയില്‍ വേണ്ടത്ര കുടിവെള്ളം പോലുമില്ല ഇതുമൂലം രോഗികളുടെ സഹായികളായിഎത്തുന്നവരും ബുദ്ധിമുട്ടുന്നു. തൊട്ടടുത്തുള്ള വീടുകളും ചായക്കടകളുമാണ് ഇവര്‍ക്കാശ്രയം.
പ്രതിരോധം ഒന്നാംഘട്ടം
ആരംഭിച്ചെന്ന് അധികൃതര്‍;
വൈകുന്നെന്ന് നാട്ടുകാര്‍
മണ്ണാര്‍ക്കാട് : താലൂക്കില്‍ ഡെങ്കിപ്പനി പടരുന്നതിന്റെ ഭാഗമായി വിവിധ വാര്‍ഡുകളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ആരോഗ്യവകുപധികൃതര് പറഞ്ഞു.
നഗരസഭയുടെ പരിതിയിലുള്ള നായാടിക്കുന്ന്, നാരങ്ങപ്പെറ്റ, പെരിമ്പടാരീ എന്നിവിടങ്ങളില്‍ ഫോഗിങ് നടത്തുന്നുണ്ടെന്നും, ജനങ്ങള്‍ക്ക് ഡെങ്കിപ്പനിയുടെ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നുമുണ്ട്
താലൂക്കിന്റെ 21,22,23,24 വാര്‍ഡുകളില്‍ ഡെങ്കിപ്പനി വ്യാപകമായത് തക്കസമയത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം വരുത്തിയതിനാലാണ് ഡെങ്കിപ്പനി ഇത്രയും വര്‍ദ്ധിക്കുവാന്‍ കാരണമെന്ന് നായാടിക്കുന്ന് നിവാസികള്‍ പറയുന്നു.
ഡെങ്കിപ്പനി കണ്‍സര്‍വേഷന്‍ കിറ്റ് വിതരണം ചെയ്യാത്തതും രോഗികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായതായി നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: