കൂറ്റനാട്: നിരോധിച്ച നോട്ടുകള്‍ കടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് പോലീസ് പിടിയില്‍. പട്ടിത്തറ പഞ്ചായത്തിലെ 62 ാം നമ്പര്‍ ബൂത്ത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മല കക്കാട്ടിരി ആന്തൂര വളപ്പില്‍ ഫൈസല്‍ (37) ആണ് പിടിയിലായത്.
തൃശൂര്‍ പുതുക്കാട് പാഴായി പടിഞ്ഞാറ്റുമുറിയില്‍ കഴിഞ്ഞ ദിവസമാണ് നടകീയരംഗങ്ങള്‍ അരങ്ങേറിയത്. 78.82 ലക്ഷം രൂപയുടെ നിരോധിച്ച ആയിരം, അഞ്ചാറ് രൂപ നോട്ടുകളുമായാണ് നോട്ടുകടത്തുസംഘം പോലീസ് പിടിയിലായത്.
ഇവരില്‍ നിന്ന് നോട്ടുകള്‍ തട്ടിയെടുക്കാന്‍ എത്തിയ മറ്റൊരു സംഘവുമായി തെരുവിലുണ്ടായ ബഹളത്തിനിടയില്‍ നാട്ടുകാര്‍ ഇടപെട്ടതിനെ തൂടര്‍ന്നാണ് ഇവര്‍ പോലീസ് പിടിയിലാകുന്നത്. പ്രശ്നത്തിനിടയില്‍ ബസ്സില്‍ വന്നിറങ്ങിയ പട്ടിത്തറ കക്കാട്ടിരി സ്വദേശി ഫൈസലിനേയും തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി കിഴക്കേപുരയ്ക്കല്‍ ജനീഷ് (32) നെയും പോലീസ് പിടികൂടുകയായിരുന്നു.
നിരോധിച്ച 100, 500 രൂപ നോട്ടുകള്‍ക്ക് പകരം അതിന്റെ 30 ശതമാനത്തിന് പകരം പുതിയ നോട്ടുകള്‍ കൊടുക്കുന്നതാണ് ഇവരുടെ രീതി. ആദ്യ ഭാര്യയെ ഇടപാടു തീര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ മുങ്ങി നടക്കുകയായിരുന്നു ഫൈസല്‍, ഇതിനിടയിലാണ് പുതുക്കാട് പോലീസ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: