പാലക്കാട്: കുടുംബശ്രീയുടെ 19-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാതല കലാ-കായികോത്സവം അരങ്ങ് 2017 ഇന്നും നാളെയുമായി നടക്കും.
ഇന്ന് കായികോത്സവത്തിന്റെ ഉദ്ഘാടനം രാവിലെ 9ന് വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.എന്‍.കണ്ടമുത്തന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ബിനുമോള്‍ അധ്യക്ഷയാവും. 17ന് കലാമത്സരങ്ങളുടെ ഉദ്ഘാടനം രാവിലെ 10ന് നഗരസഭാ ടൗണ്‍ഹാളില്‍ കേരള സംഗീതനാടക അക്കാദമിചെയര്പേഴ്സണ് കെ.പി.എ.സി. ലളിത നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ,.ശാന്തകുമാരി അധ്യക്ഷയാവും. ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി വിശിഷ്ഠാതിഥിയായിരിക്കും. നോവലിസ്റ്റ് ഖദീജ മുംതാസ് മുഖ്യപ്രഭാഷണം നടത്തും.
ഓട്ടം,റിലേ, ലോങ്ജംബ്, നടത്തം, വടംവലി,ഷോട്ട് പുട്ട് എന്നിവയാണ് വിക്ടോറിയാ കോളെജ് ഗ്രൗണ്ടില്‍ ഇന്ന് നടക്കുന്ന കായികമത്സരയിനങ്ങള്. ലളിതഗാനം,മാപ്പിളപ്പാട്ട്, പ്രഛന്നവേഷം, നാടോടിനൃത്തം,മിമിക്രി,മോണോആക്ട്,സംഘഗാനം,സംഘനൃത്തം,നാടന്‍പാട്ട്, തിരുവാതിര,ഒപ്പന,നാടകം,ശിങ്കാരിമേളം, ചിത്രരചനാ, കഥാരചന,കവിതാരചന,പ്രസംഗം, കവിതാപരായാണം,കാര്‍ട്ടൂണ്‍ എന്നിവയാണ് കലാമത്സരയിനങ്ങള്. കായികയിനത്തില്‍ 300 ഉം കലാ മത്സരത്തില്‍ 500 ഓളം പേര് പങ്കെടുക്കും. ജില്ലാ തല മത്സരവിജയികള്‍ക്ക് സംസ്ഥാനതലത്തിലും മത്സരിക്കാം.
പരിപാടിയുടെ നടത്തിപ്പിനായി ജില്ലാതല സംഘാടകസമിതിയും ആറ് സബ് കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: