പാലക്കാട്: കെഎസ്ആര്‍ടിസിയില്‍ സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി മെക്കാനിക്കല്‍ വിഭാഗത്തില്‍ നടപ്പിലാക്കിയ അശാസ്ത്രീയ ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ സമരം ചെയ്ത മെക്കാനിക്കല്‍ ജീവനക്കാരില്‍ ചിലരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നും.
തൊഴിലാളികളെ പുനര്‍ നിയമിക്കണമെന്നുമാവശ്യപ്പെട്ട് കെഎസ്ടിഇഎസ്(ബിഎംഎസ്) സംസ്ഥാന വ്യാപകമായി നടത്തുന്ന ജില്ലാ ധര്‍ണ്ണ പാലക്കാട് കെസ്ആര്‍ടിസി ഡിപ്പോയില്‍ നടന്നു. ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി സലീം തെന്നിലാപുരം ധര്‍ണ ഉദ്ഘാടനം ചെയ്തു.
കെഎസ്ടിഇഎസ് ജില്ലാ പ്രസിഡന്റ് എസ്.അമര്‍നാഥ് അധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി വി.വിജയന്, ജില്ലാ സെക്രട്ടറി പി.കെ.ബൈജു.ജില്ലാ ജോ.സെക്രട്ടറി എന്‍.കാളിദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: