കൊല്ലങ്കോട്: വരള്‍ച്ച കൊണ്ട് ജില്ലാ പൊറുതിമുട്ടുമ്പോഴും പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാതെ സര്‍ക്കാരിന് കോടികള്‍ നഷ്ടമാകുന്നു. കാലാവസ്ഥ വ്യതിയാനം മൂലം ഭൂഗര്‍ഭ ജലവിതാനം ഈ പ്രദേശങ്ങളില്‍ നാല് അടിയോളം താഴ്ന്നതായി ഭൂജലവകുപ്പ് സമ്മതിക്കുന്നു.
വര്‍ഷപാതത്തില്‍ ലഭിക്കുന്ന മഴയുടെ അളവിലാണ് കാര്‍ഷിക വൃത്തിയും ആരംഭിക്കുന്നത്. കേരളത്തിലെ ഭൂമിയുടെ കിടപ്പനുസരിച്ച് മഴക്കാലങ്ങിളിലെ വെള്ളം നേരിട്ട് സമുദ്രത്തിലെത്തുകയാണ്.അതിനാല്‍ വെള്ളത്തെ തടയണ കെട്ടി നിര്ത്തിണമെന്നാണ് പഠനങ്ങള്‍ പറയുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് പുഴകളില്‍ തടയണ നിര്‍മാണവും കുളസംരക്ഷണവും സര്‍ക്കാര്‍ ആരംഭിച്ചത്.
വര്‍ഷകാലങ്ങളില്‍ ഒഴുകിയെത്തുന്ന വെള്ളത്തെ തടയണ കെട്ടി സംരക്ഷിക്കുന്നതിലൂടെ കേവലം വെള്ളക്കെട്ട് മാത്രമല്ല സമീപ പ്രദേശങ്ങളിലെ സ്ഥലങ്ങളിലും പുഴയുടെ ഇരുകരകളിലും കാര്‍ഷികാഭിവൃദ്ധിക്കും കിണറുകളില്‍ ജലവിതാനം നിലനിര്‍ത്താനും ചെക്ക് ഡാം സഹായകമാകും.
എന്നാല്‍ മിക്ക ചെക്ക്ഡാമുകളും ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ചതല്ലാതെ ഒരു തുള്ളി വെള്ളം പോലും പലതിലും സംഭരിക്കാന്‍ കഴിയുന്നില്ല. പുഴയക്ക് കുറുകെ നിര്‍മ്മിച്ച തടയണകളില്‍ മരത്തിന്റെ പലക ഉപയോഗിച്ച് ഒഴുകിപ്പോകുന്ന വെളളത്തെ തടഞ്ഞു നിര്‍ത്തുന്ന ഷട്ടറായി പ്രവര്‍ത്തിച്ചിരുന്നെങ്കിലും മഴക്കാലത്ത് അധികമായി വരുന്ന വെള്ളം ഒഴുകാന്‍ അനുവദിക്കുന്നതിനായി എടുത്തു മാറ്റിയതോടെ വര്‍ഷങ്ങളായി ഷട്ടറുകള്‍ ഒഴിഞ്ഞ നിലയിലാണ്.
ചുരുക്കത്തില്‍ മൂന്ന് വര്‍ഷമായി തടയണകള്‍ നോക്കുകുത്തിയാണ്. ഗായത്രിപ്പുഴയില്‍ ഇരുപത്തി അഞ്ചോളം തടയണകള്‍ ഉണ്ടെങ്കിലും ഒന്നിലും വെള്ളം കെട്ടി നില്ക്കുന്നില്ല. കോടിക്കണക്കി രൂപാ ചെലവഴിച്ചിട്ടും തടയണകളില്‍ വെള്ളം സംരക്ഷിക്കുവാന്‍ വകുപ്പിനോ സര്‍ക്കാരിനോ കഴിയുന്നില്ല.
തടയണയിലെ ഒഴുകി പോകുന്ന വെള്ളം രണ്ടടിയോളം ഷട്ടറില്‍ തടഞ്ഞു നിര്‍ത്തിയാല്‍ത്തന്നെ ഒരു പരിധിവരെ വെള്ളം സംഭരിക്കാന്കഴിയും.തടയണകളില്‍ വെള്ളം സംഭരിക്കാനും സംരക്ഷിക്കാനും തദ്ദേശീയ ഭരണ സംവിധാനം ഉപയോഗിക്കുകയാണെങ്കില്് ഗുണകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: