മറയൂര്‍: മറയൂര്‍ പുറവയല്‍ വനപ്രദേശത്ത് തീപ്പിടിത്തം. ഇന്നലെ ഉച്ചയോടെയാണ് തീ പടര്‍ന്നത്. വൈകിട്ട് 7 മണിയോടെയാണ് തീ അണയ്‌ക്കാന്‍ കഴിഞ്ഞത്. തീപ്പിടിത്തത്തില്‍ വൃക്ഷങ്ങള്‍ വ്യാപകമായി കത്തിനശിച്ചു. മറയൂര്‍ പ്രദേശത്തേയ്‌ക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പും നശിച്ചതായി നാട്ടുകാര്‍ പറഞ്ഞു.
















