ലക്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭയുടെ ആദ്യസമ്മേളനത്തില്‍ പ്രതിപക്ഷ അക്രമം. സമ്മേളനത്തെ അഭിസംബോധന ചെയ്ത ഗവര്‍ണര്‍ റാം നായിക്കിന് നേരെ പേപ്പര്‍ ബോളുകള്‍ എറിയുകയും ബഹളം വെയ്‌ക്കുകയും ചെയ്തു.
എസ്‌പി, ബിഎസ്‌പി, കോണ്‍ഗ്രസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബഹളം. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നെന്ന് ആക്ഷേപിച്ചായിരുന്നു ഇവരുടെ പരാക്രമം. പ്ലക്കാര്‍ഡും ബാനറുകളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്.
ഗവര്‍ണര്‍ നിയമസഭയില്‍ എത്തിയത് മുതല്‍ സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി അംഗങ്ങളും ബഹളംവച്ചു തുടങ്ങി. ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചതും പ്രതിപക്ഷം ഇരിപ്പിടത്തില്‍ നിന്നും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും, ഗവര്‍ണര്‍ക്കെതിരെ പേപ്പര്‍ ചുരുട്ടി എറിയുകയുമായിരുന്നു.
















