ഈ പൊളളുന്ന ചൂടില്‍ കാര്‍പാര്‍ക്കിങ് വലിയൊരു തലവേദന തന്നെയാണ്. വെയിലത്ത് കാര്‍ പാര്‍ക്കു ചെയ്യേണ്ടി വന്നാല്‍ പിന്നീടുളള ബുദ്ധിമുട്ട് പറയേണ്ടതില്ലല്ലോ. അകം തീച്ചൂള പോലെയായിട്ടുണ്ടാകും. കാര്‍ കാബിനുളളിലെ ചൂടകറ്റാന്‍ ചില വഴികളുണ്ട്.
വിന്‍ഡോകള്‍ അല്പം താഴ്ത്തി വയ്ക്കാം
വെയിലത്ത് കാര്‍ പാര്‍ക്കു ചെയ്യുമ്പോള്‍ വിന്‍ഡോ ഗ്ലാസുകള്‍ അല്പം താഴ്ത്തി വയ്ക്കുക. ചൂട് പുറത്തേക്ക് പോകാന്‍ ഇത് സഹായിക്കും. ഒരുപാട് താഴ്ത്താതിരിക്കാന്‍ ശ്രദ്ധിക്കണം. അത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കും.
സോളാര്‍ ഫാനുകള്‍ സ്ഥാപിക്കാം
കാബിനുളളില്‍ സോളാര്‍ ഫാനുകള്‍ സ്ഥാപിക്കുക. വിന്‍ഡോ ഗ്ലാസുകളിലാണ് ഇവ ഘടിപ്പിക്കുക.
അധികനേരം വെയിലത്തു കിടക്കേണ്ടി വരുകയാണെങ്കില്‍ ചൂട് വായുവിനെ പുറന്തളളാന്‍ സോളാര്‍ ഫാന്‍ സഹായിക്കും. 1,000 രൂപയില്‍ താഴെയുളള നിരക്കില്‍ ഇവ ലഭ്യമാണ്.
എയര്‍ കണ്ടീഷണര്‍ കൃത്യമായി സര്‍വ്വീസ് ചെയ്യുക
കാറിലെ എയര്‍കണ്ടിഷണര്‍ എത്ര പേര് സര്‍വ്വീസ് ചെയ്യാന്‍ ശ്രദ്ധിക്കാറുണ്ട്? കൃത്യമായി സര്‍വ്വീസ് ചെയ്തില്ലെങ്കില്‍ അത് ശീതീകരണസംവിധാനത്തെ ദോഷകരമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: