നീലേശ്വരം: സംഘടനാ പ്രവര്‍ത്തനം നിശ്ചലമായ നീലേശ്വരം വിഎസ് ഓട്ടോ സ്റ്റാന്റില്‍ നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ട് സ്വതന്ത്ര സംഘടനയുണ്ടാക്കാന്‍ നീക്കം.
സിഐടിയു ഏരിയാ നേതൃത്വം രണ്ട് തവണ നേരിട്ട് വിളിച്ച് ചേര്‍ത്ത വിഎസ് ഓട്ടോ സ്റ്റാന്‍ഡ് യൂനിറ്റ് ജനറല്‍ ബോഡി യോഗം നടക്കാതെ പോയതോടെ നേതൃത്വം വെട്ടിലായിരിക്കുകയാണ്. ഇതോടെ യൂണിറ്റ് ജനറല്‍ ബോഡി യോഗങ്ങള്‍ പൂര്‍ണ്ണമായും നടത്താതെ ഏരിയാ സമ്മേളനം നടത്താന്‍ കഴിയാത്ത ഗതികേടിലാണ് ഏരിയാ കമ്മറ്റി. ഇതേ തുടര്‍ന്ന് സെക്രട്ടറിയും പ്രസിഡണ്ടും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഏരിയാ കമ്മറ്റി നടപടിയെടുത്തിട്ടുണ്ട്. ഇത് യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങളായി നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്ന വിഎസ് ഓട്ടോ സ്റ്റാന്‍ഡിലെ സിഐടിയു പ്രവര്‍ത്തകര്‍ റൊട്ടേഷന്‍ സമ്പ്രദായത്തോടെയാണ് കൂടുതല്‍ അകന്നത്.
യൂണിറ്റ് സമ്മേളനങ്ങള്‍ നടത്താതെ ഏരിയാ സമ്മേളനം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വിഎസ് ഓട്ടോ സ്റ്റാന്‍ഡ് സിഐടിയു യൂണിറ്റ് പിരിച്ചു വിടുകയേ മേല്‍ക്കമ്മറ്റിക്ക് നിര്‍വാഹമുള്ളു. യൂണിറ്റ് കമ്മറ്റി പിരിച്ച് വിട്ടാല്‍ സ്വതന്ത്ര സംഘടന രൂപികരിക്കാനുള്ള നീക്കത്തിലാണ് ഇവിടുത്തെ ഡ്രൈവര്‍മാര്‍.
സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെങ്കിലും വിഎസ് അച്ചുതാനന്ദന്റെ ജന്മദിനം ഉള്‍പ്പെടെ ഈ ഓട്ടോ സ്റ്റാന്‍ഡില്‍ വിപുലമായി ആഘോഷിക്കാറുണ്ട്. കഴിഞ്ഞ 26 ന് ഏരിയാ കമ്മറ്റി നേരിട്ട് യൂണിറ്റ് ജനറല്‍ ബോഡി യോഗം വിളിച്ച് ചേര്‍ത്തപ്പോള്‍ യൂനിറ്റ് സെക്രട്ടറിയും പ്രസിഡണ്ടും ഉള്‍പ്പെടെയുള്ള യൂനിറ്റ് ഭാരവാഹികള്‍ വിനോദയാത്രയ്ക്കെന്ന് പറഞ്ഞ് പോയത് തിരുവന്തപുരത്ത് വി.എസിന്റെ വീട്ടിലേക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: