കാഠ്മണ്ഡു: 20 വര്‍ഷത്തിനു ശേഷമുള്ള നേപ്പാളിലെ ആദ്യത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്.
283 മുനിസിപ്പാലിറ്റികളിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍, വാര്‍ഡ് ചെയര്‍മാന്‍, വാര്‍ഡ് മെംബര്‍ എന്നീ സ്ഥാനങ്ങളിലേക്ക് അമ്പതിനായിരത്തോളം സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇന്നലെ രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു.
ഇതിനു മുമ്പത്തെ തദ്ദേശ തെരഞ്ഞെടുപ്പ് 1977ലായിരുന്നു. മാവോയിസ്റ്റ് സംഘര്‍ഷം രൂക്ഷമായ കാലത്ത് ഈ ഭരണസമിതികളെ പിരിച്ചുവിടുകയായിരുന്നു.
തലസ്ഥാന നഗരമായ കാഠ്മണ്ഡു ഉള്‍പ്പെടുന്ന മുനിസിപ്പാലിറ്റിയിലേക്ക് ഒരു മീറ്ററിലേറെ നീളമുള്ള ബാലറ്റു പേപ്പറാണ് തയാറാക്കിയത്. ഇവിടെ 878 സ്ഥാനാര്‍ഥികളുണ്ട്.
















