Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനിര്‍വചനീയതയെ വചനീയമാക്കിയവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 12:47 am IST
in Samskriti

നൂലു കൊണ്ട് നല്ല വസ്ത്രം നെയ്‌തെടുക്കുന്നതുപോലെയും ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടുന്നതുപോലെയും കവിതകള്‍ വളരെ ശ്രദ്ധിച്ച് രചിക്കേണ്ടവയാണെന്ന് വൈദിക ഋഷികള്‍ ഉറച്ചു വിശ്വസിച്ചിരുന്നു. സൂക്തങ്ങള്‍ രചിക്കപ്പെട്ടിരുന്നത് അനുയോജ്യമായ വ്യത്തങ്ങളില്‍ത്തന്നെയായിരുന്നു. ഗായത്രി, ഉഷ്ണക്, ജഗതി തുടങ്ങിയ ഛന്ദസ്സുകളില്‍ മനോഹരങ്ങളായ സൂക്തങ്ങള്‍ പിറവിയെടുത്തിട്ടുണ്ട്. സ്‌നേഹസമ്പൂര്‍ണയായ ഒരു ഭാര്യ. സര്‍വാലങ്കാര വിഭൂഷിതയായി, തന്നെ ഭര്‍ത്താവിന് സമര്‍പ്പിക്കുന്നതുപോലെ യഥാര്‍ത്ഥ സഹൃദയനു മാത്രമേ സൂക്തങ്ങള്‍ ആസ്വദിക്കാന്‍ കഴിയുകയുള്ളൂ എന്നാണ് വൈദിക ഋഷികളുടെ അഭിപ്രായം. സഹൃദയരെ സന്തോഷിപ്പിക്കുകയാണ് കാവ്യത്തിന്റെ പരമപ്രയോജനമെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു എന്നതിന് പ്രകൃതിവര്‍ണനകള്‍ തെളിവു നല്‍കുന്നു.

അക്ഷണ്വന്ത: കര്‍ണവന്ത: സഖായോ

മനോജവേഷ്യസമാബഭൂവൂ:

ആദഘ്‌നാ സ ഉരു കക്ഷാര ഉത്യേ

ഹ്രദാ ഇവസ്‌നാത്വാ ഉത്വദദ്യശ്രേ.

കുതിരയുടെ വേഗത്തോടെ കവിത ലക്ഷ്യത്തിലെത്തുമെന്നും, പശുക്കള്‍ കിടാവിനെ നക്കുന്നതു പോലെ കാവ്യത്തില്‍ വാത്സല്യമാധുര്യങ്ങള്‍ അടങ്ങിയിരിക്കണമെന്നും ഋഷിമാര്‍ക്ക് അറിയാമായിരുന്നു. ശബ്ദാലങ്കാരങ്ങളായ അനുപ്രാസവും യമകവും ശ്ലേഷവും ഋഗ്വേദത്തില്‍ പ്രയോഗിച്ചു കാണാം. വേദസൂക്തങ്ങളില്‍ ലൗകികാര്‍ഥത്തിനുമപ്പുറം നിഗൂഢാര്‍ത്ഥമാണൊളിഞ്ഞിരിക്കുന്നത്. ശക്തിക്കുവേണ്ടി ഒരേ പദം തന്നെ ആവര്‍ത്തിക്കുന്ന സമ്പ്രദായവും വേദത്തിലുണ്ട്.

സമ്രാജ്ഞീ ശ്വശുരേഭവ

സമ്രാജ്ഞീ ശ്വശ്വാംഭവ

നനാന്ദരീ സമ്രാജ്ഞീഭവ.

ഇതുപോലെ ഒരുപദം കൂടുതല്‍ എടുത്തുപറഞ്ഞ് ഛന്ദസ്സിന്റെ ബലം വര്‍ധിപ്പിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. അര്‍ഥാലങ്കാരങ്ങളില്‍ ഉപമയ്‌ക്കും രൂപകാതിശയോക്തിക്കുമാണ് സൂക്തങ്ങളില്‍ പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത്. ഉപമയോട് ബന്ധപ്പെട്ട് രൂപകത്തിനും ഉല്‍പ്രേക്ഷക്കും സ്ഥാനമുണ്ടായിരുന്നു.

അഭ്രാതേവവുസ ഏതിപ്രതീചി

ഗാര്‍ത്താരുഗിവസനടേധനനാം

ജായേവ പതൃഉഗതി സുവാസ

ഉഷാ ഹസ്രേവനിരുണീതേ അപ്‌സ.

മേല്‍പ്പറഞ്ഞ ഋക്കില്‍, സഹോദരനില്ലാത്ത യുവതി പുരുഷന്മാരെ സമീപിക്കുന്നതുപോലെയും ധനം കിട്ടുവാന്‍ വേണ്ടി കോടതിയില്‍ ചെല്ലുന്നപോലെയും വസ്ത്രാലങ്കാര വിഭൂഷിതയായ പത്‌നി പതിയെ രമിപ്പിക്കുന്നതുപോലെയും പുഞ്ചിരി തൂകിക്കൊണ്ട് ഉഷസ്സ് എന്ന ദേവത എല്ലാ പാദാര്‍ത്ഥങ്ങളെയും പ്രകാശിപ്പിക്കുന്നതായി മൂന്നുപമകള്‍ ഉപയോഗിച്ചാണ് വര്‍ണിച്ചിരിക്കുന്നത്.

ദ്വാസുപര്‍ണാ സയൂജാ സഖായാ

സമാനം വ്യക്ഷം പരിഷസ്വജാതേ

തയോരന്യ: പിപ്പലം സ്വാദ്യത്ത്യ

നശ്‌ന: ന്നന്യേ അഭിചാക ശീതി.

പ്രസിദ്ധമായ ഈ ഋക്ക് രൂപകാതിശയോക്തിക്ക് ഉദാഹരണമാണ്. ഒരേപോലുള്ള രണ്ട് പക്ഷികള്‍ ഒരു വ്യക്ഷത്തിലിരിക്കുന്നു. അതിലെ ഒരു പക്ഷി വ്യക്ഷത്തിലെ പഴം തിന്നുന്നു. ഒന്ന് വെറുതെയിരിക്കുന്നു. ഇതൊരു സിമ്പോളിക് കവിതയാണ്. വൈദിക കവികള്‍ക്ക് നിഗൂഢമായ അര്‍ഥങ്ങള്‍ ഒളിപ്പിച്ചുവച്ചുകൊണ്ട് ശക്തിയുക്തമായി കാവ്യങ്ങള്‍ രചിക്കാന്‍ സാമര്‍ഥ്യമുണ്ടായിരുന്നു എന്നതിന് തെളിവാണ് മേല്‍കാണിച്ച ഋക്ക്. പ്രതീകങ്ങളുപയോഗിച്ച് കാവ്യാത്മകമായി ജീവിതഗന്ധിയായ തത്വങ്ങള്‍ മനുഷ്യരെ ഉപദേശിച്ചു വൈദിക ഋഷികള്‍.

യാതൊരലങ്കാരവും കൂട്ടാതെ തുറന്നുപറയുന്ന സമ്പ്രദായവും ഋഷിമാര്‍ക്ക് വശമായിരുന്നു. അക്ഷെര്‍മാ ദിവ്യ : ക്യഷിമിത് ക്യഷ സ്വ (ചൂത് കളിക്കരുത്, കൃഷി ചെയ്യുവിന്‍) എന്ന ഈ ഋക്ക് അതിനുദാഹരണമാണ്. അനിര്‍വചനീയതയെ വചനീയമാക്കുവാന്‍ ഭാരതീയ ഋഷിമാര്‍ക്ക് കഴിഞ്ഞിരുന്നു. സഹസ്രശീര്‍ഷ പുരുഷഃ എന്നു തുടങ്ങുന്ന പുരുഷസൂക്തത്തില്‍ പ്രപഞ്ചചൈതന്യത്തെ എത്ര വര്‍ണിച്ചിട്ടും കവിക്ക് മതിയാകുന്നില്ല. സമൂഹത്തിലെ ദുരാചാരങ്ങളെ, ദോഷപ്രവണതകളെ എതിര്‍ക്കുവാനും കവികള്‍ ശ്രദ്ധിച്ചിരുന്നു.

പ്രപേപാ മാ ബ്യഹതോ മാദയന്തീ

പ്രവാതേജാ ഇരിണേ വര്യതാനാ

ചൂതുകളിക്കെതിരെയുള്ള ഒരു കാവ്യമാണിത്. ജീവിതത്തിന്റെ ലൗകികാനുഭൂതികള്‍ പച്ചയായി വിവരിക്കാനും ഋഷികള്‍ മടികാട്ടിയിരുന്നില്ല. യമ യമീസംവാദ (ഋഗ്വേദം: 10.154) ത്തില്‍ നിന്നും ഇക്കാര്യം മനസ്സിലാക്കാവുന്നതാണ്.

നീലവിശാലമാം വന്‍കടലില്‍

ഏകാന്തമാമീ മണല്‍ത്തുരുത്തില്‍

ആമോദമുള്‍ക്കാമ്പിലേറ്റമേറും

കാമലീലോത്സവമാസ്വദിക്കാന്‍

എന്‍ പ്രിയ സോദരനായ നിന്നെ

അമ്പെഴുമീ ഞാന്‍ ക്ഷണിച്ചിടുന്നു.

(തര്‍ജമ: മഹാകവി വള്ളത്തോള്‍)

വര്‍ഷാരംഭത്തില്‍ മണ്ഡൂകങ്ങള്‍ കരയുന്നത് സംവത്സര വ്രതധാരികളായ ബ്രഹ്മചാരികള്‍ ഓത്തു ചൊല്ലുന്നതു പോലെയാണെന്നും മറ്റും വിവരിക്കുന്ന വര്‍ഷാരംഭവര്‍ണന ഭേകസൂക്തത്തില്‍ മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നു. ഋഗ്വേദത്തിന്റെ അവസാനത്തിലുള്ള സംവാദസൂക്തം ഐകമത്യത്തെ പുകഴ്‌ത്തിക്കൊണ്ടുള്ളതാണ്. അപ്രകാരം വിവാഹസൂക്തം ദമ്പതിമാരുടെ ആദര്‍ശജീവിതത്തെ വിവരിക്കുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

പുതിയ വാര്‍ത്തകള്‍

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.