കല്‍പ്പറ്റ: വേറിട്ട കലാ പ്രകടനങ്ങള്‍ക്കും മത്സരങ്ങള്‍ക്കും വേദിയൊരുക്കി കുടുംബശ്രീ വാര്‍ഷികം ആഘോഷിച്ചു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലും എസ്.കെ.എം.ജെ. ഹൈസ്കൂളിലുമായി നടന്ന കലോത്സവത്തിന് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളാണെത്തിയത്. വീട്ടമ്മമാരുടെ ചടുല നൃത്തച്ചുവടുകള്‍ക്കും ഒപ്പനക്കും ശിങ്കാരിമേളത്തിനും വേദിയായ ചന്ദ്രഗിരി ഓഡിറ്റോറിയം നാടകാവതരണമായതോടെ നിറഞ്ഞു കവിഞ്ഞു. ആദ്യ ഇനമായ നാടോടി നൃത്തം മുതല്‍ ഓരോ മത്സരത്തിലും ആവേശത്തോടെ പങ്കാളികളായ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഓരോ പ്രകടനങ്ങളും നിറഞ്ഞ കൈയ്യടികളോടെ നെഞ്ചേറ്റി. സംഗീത മത്സരങ്ങള്‍ക്ക് വേദിയായ എസ്.കെ.എം.ജെ ഹൈസ്കൂളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ലളിതഗാനവും മാപ്പിളപ്പാട്ടും സംഘഗാനവുമെല്ലാം ആസ്വാദകര്‍ക്ക് ഉജ്ജ്വല വിരുന്നായി. ഇരുത്തം വന്ന കലാകാരന്മാരെ പിന്നിലാക്കും വിധമായിരുന്നു പല ഇനങ്ങളിലും കുടുംബശ്രീക്കാരുടെ പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: