- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (നിപെര്‍) അതിന്റെ അഹമ്മദാബാദ്, ഗുവഹാട്ടി, ഹാജിപ്പൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, റായ്ബറേലി, എസ്.എ.എസ് നഗര്‍ ക്യാമ്പസുകളിലായി ഇക്കൊല്ലം നടത്തുന്ന എംഎസ് (ഫാം), എം.ഫാം, എംടെക് (ഫാര്‍മ), എംബിഎ (ഫാര്‍മ), പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷനില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മേയ് 27 വരെ. NIPER-JEE 2017 ജൂണ്‍ 25 ന് ദേശീയതലത്തില്‍ നടക്കും. www.niper.gov.in.-
- ന്യൂദല്‍ഹിയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് എഡ്യൂക്കേഷണല്‍ പ്ലാനിംഗ് ആന്റ് അഡ്മിനിസ്ട്രേഷന് നടത്തുന്ന എംഫില്‍, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ മേയ് 26 വരെ. www.nuepa.org.-
- കാണ്‍പൂരിലെ നാഷണല്‍ ഷുഗര്‍ ഇന്‍സ്റ്റിട്യൂട്ട് നടത്തുന്ന വിവിധ പി.ജി.ഡിപ്ലോമ, സര്‍ട്ടിഫിക്കേറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ മെയ് 18 വരെ http://nsi.gov.in.-
- ഐഐഎം-കല്‍ക്കട്ടയുടെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിന് അപേക്ഷ മേയ് 30 വരെ. www.iimcal.ac.in.
- കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ പിജി പ്രവേശനപരീക്ഷക്ക് (ക്യാറ്റ്-എംജിയു) ഓണ്‍ലൈന്‍ അപേക്ഷ മേയ് 15 വരെ. എന്‍ട്രന്‍സ് ടെസ്റ്റ് മേയ് 27, 28 തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ നടക്കും. www.cat.mgu.ac.in-.-
- എംജി യൂണിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഇക്കൊല്ലം നടത്തുന്ന എംടെക് പോളിമര്‍ സയന്‍സ് ആന്റ് ടെക്നോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ മേയ് 23 വരെ. www.cat.mgu.ac.in
- കേരള വാഴ്സിറ്റിയുടെ എംഫില്‍ പ്രവേശനപരീക്ഷയില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ മേയ് 20 വരെ. http://admiss ions.kerala univers ity.ac.in/m.phil/.-
- സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് ഹിമാചല്‍ പ്രദേശ് ഇക്കൊല്ലം നടത്തുന്ന വിവിധ അണ്ടര്‍ഗ്രാഡുവേറ്റ്, പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഇപ്പോള്‍. www.cuhimachal.ac.in.-
പ്രതികരിക്കാൻ ഇവിടെ എഴുതുക: