കാലിക്കറ്റ് വാഴ്സിറ്റി കാമ്പസിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും ഇക്കൊല്ലം നടത്തുന്ന മൂന്നുവര്‍ഷത്തെ സ്വാശ്രയ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം.സി.എ) കോഴ്സ് പ്രവേശനത്തിന് മേയ് 22 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും. ആകെ 365 സീറ്റുകളിലാണ് പ്രവേശനം. അപേക്ഷാഫീസ് 500 രൂപ. എസ്സി/എസ്ടിക്കാര്‍ക്ക് 170 രൂപ മതി.
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/എന്‍ജിനീയറിംഗ് ആന്റ് ടെക്നോളജി വിഷയങ്ങളില്‍ മൊത്തം 50 % മാര്‍ക്കില്‍/തുല്യ സിജിപിഎയില്‍ കുറയാതെ ബാച്ചിലേഴ്സ് ഡിഗ്രിയുള്ളവര്‍ക്കും ൈഫനല്‍ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എസ്ഇബിസി, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 45 % മാര്‍ക്ക്/തുല്യ സിജിപിഎ മതിയാകും. എസ്സി/എസ്ടിക്കാര്‍ക്ക് മിനിമം പാസ്മാര്‍ക്ക് മതി.
തെരഞ്ഞെടുപ്പ്: ജൂണ്‍ 10 ന് തൃശൂര്‍, കോഴിക്കോട് കേന്ദ്രങ്ങളിലായി രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് സെലക്ഷന്. ഒബ്ജക്ടീവ് മാതൃകയിലുള്ള ടെസ്റ്റില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, റീസണിംഗ് മേഖലകളില്‍ പ്രാവീണ്യമളക്കുന്ന 100 ചോദ്യങ്ങളുണ്ടാവും.
ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ംംം.രൗീിഹശില.മര.ശി എന്ന വെബ്സൈറ്റില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: