വള്ളിക്കുന്ന്: പ്രകൃതിചൂഷണങ്ങള്‍ തടയാന്‍ യുവതലമുറ തയ്യാറാകണമെന്ന് ചലച്ചിത്ര സംവിധായകന് അലി അക്ബര്‍. കലാസാംസ്കാരിക സംഘടനയായ ജനനി കോട്ടയുടെ 25-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ സ്നേഹിച്ചും പരിപാലിച്ചും മാത്രമേ ഭാവിതലമുറക്ക് നിലനില്ക്കാനാകൂ. പ്രകൃതി സംരക്ഷണത്തിനായി യുവജനകൂട്ടായ്മകള്‍ രൂപപ്പെടണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാഗതസംഘം ചെയര്മാന് കുട്ടന് തറോല്‍ അദ്ധ്യക്ഷനായി. തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. വിമുക്തഭടന്മാരെയും എസ്എസ്എല്‍സി എ പ്ലസ് ജേതാക്കളെയും ഇന്റര്‍സോണ്‍ കലോത്സവത്തില്‍ മിമിക്രിയില്‍ തുടര്‍ച്ചയായി നാലാംതവണ ഒന്നാംസ്ഥാനം നേടിയ പി.ധനീഷിനെയും ചടങ്ങില്‍ ആദരിച്ചു. ബിനേഷ് മണ്ണില്‍, എ.കെ.ഹരീഷ്കുമാര്‍, രാമന്, കെ.സുബ്രഹ്മണ്യന്, മലയില്‍ വിജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: