മണ്ണാര്‍ക്കാട്: ഗുപ്തന് സേവനസമാജം സംസ്ഥാന സമ്മേളനം അവസാനിച്ചു.കഴിഞ്ഞ രണ്ടു ദിവസമായി കാരാകുറിശ്ശി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ പി.രാമകൃഷ്ണ ഗുപ്തന് നഗറിലാണ് സമ്മേളനം നടന്നത്.
ഇന്നലെ നടന്ന വനിതാ സമ്മേളനം വനിതാഫോറം കണ്‍വീനര്‍ വി.വിജയലക്ഷ്മിയുടെ അധ്യക്ഷതയില്‍ പാലക്കാട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് ഉദ്ഘാടനം ചെയ്തു.എ.കെ.രാജലക്ഷ്മി, എന്‍.വി.രാജലക്ഷ്മി, ഡോ.വനജ വിജയന്, ശ്യാമള എന്നിവര്‍ സംസാരിച്ചു. വൈകിട്ട് നടന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.കുട്ടികൃഷ്ണന്റെ അധ്യക്ഷതയില്‍ എംഎല്‍എ കെ.വിജയദാസ് ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് അനുമോദന സമ്മേളനവും വിവിധ മേഖലകളില്‍ വിശിഷ്ട വ്യക്തികളെയും പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ചവരെയും ആദരിക്കല്‍ ചടങ്ങും എംഎല്‍എ ഷംസുദീന്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ തങ്കം, ബിജെപി ജില്ലാ കമ്മിറ്റിയംഗം എ.സുകുമാരന്‍, എന്‍.ദിവാകരന്, രാജന്, ടി.സുബ്രഹ്മണ്യന്, ടി.അരവിന്ദാക്ഷന്, എന്‍.വി.രാജീവന്, എ.വിജയഗുപ്തന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: