കൂറ്റനാട്: ലോക മാതൃദിനത്തില്‍ കുട്ടിയെ നഷ്ടപ്പെട്ട തെരുവ് നായയുടെ ദു:ഖം കാഴ്ച്ചക്കാരെ കണ്ണീരിലാഴ്ത്തി. പറക്കുളം പടിഞ്ഞാറങ്ങാടി റോഡില്‍ കല്ലടത്തൂര്‍ ഗോഖലെ ഗവ.ഹയര്‍സെക്കന്ററി സ്കൂളിന് സമീപത്ത് തെരുവ് നായയുടെ കുട്ടി വണ്ടിതട്ടി മരിച്ചു.
കുട്ടിയുടെ ശരീരത്തിലൂടെ മറ്റുവാഹനങ്ങള്‍ കയറാതിരിക്കാനായി അമ്മനായ കാവലിരുന്നു. ഇതുകണ്ട നാട്ടുകാര്‍ നായക്കുട്ടിയെ റോഡില്‍ നിന്ന് നീക്കം ചെയ്ത ശേഷമാണ് അമ്മനായ പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: