കൂറ്റനാട്: ചാലിശ്ശേരി പോലീസ് സ്റ്റേഷന് വളപ്പിലെ ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ പോലീസുകാര്‍ക്ക് ദുരിതമാകുന്നു.ഇടിഞ്ഞു പൊളിഞ്ഞു കൊണ്ടിരിക്കുന്ന കെട്ടിടങ്ങളില്‍ ഇഴ ജന്തുക്കളുടെ ശല്യം വര്‍ദ്ധിച്ചു വരുന്നതായി പോലീസുകാര്‍ പറയുന്നു.
നിരവധി പാമ്പുകള്‍ക്ക് വാസകേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടുത്തെ കെട്ടിടം.ഏതുസമയവും നിലം പൊത്താറായ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ വൈകുന്നതാണ് നിയമപാലകര്‍ക്ക് അപകടഭീഷണിയുണ്ടാക്കുന്നത്.
പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് കെട്ടിടം പൊളിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന വാക്ക് പാലിക്കപ്പെട്ടില്ല എന്നതാണ് ഈ ദുരവസ്ഥക്ക് കാരണം.ജീര്‍ണിച്ച കെട്ടിടവും സ്റ്റേഷന് വളപ്പും പലപ്പോഴും തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാവുന്നു. ഇടിഞ്ഞ് വീണ് കൊണ്ടിരിക്കുന്ന കെട്ടിടത്തിന് തൊട്ടടുത്തായാണ് പുതിയ സ്റ്റേഷനും പോലീസുകാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സും ഉള്ളത്.
ചാലിശ്ശേരി സ്റ്റേഷനിലേത് കൂടാതെ തൃത്താല, പട്ടാമ്പി പോലീസ് സ്റ്റേഷനുകളിലെ വിവിധ കേസുകളില്‍പ്പെട്ട വാഹനങ്ങളില്‍ ഏറിയപങ്കും നിര്‍ത്തിയിടുന്നത് ചാലിശ്ശേരി സ്റ്റേഷനിലാണ്.തുരുമ്പെടുത്ത് കിടക്കുന്ന വാഹനങ്ങളില്‍ കാട്ടുവള്ളികള്‍ പടര്‍ന്നുകിടക്കുകയാണ്. സ്റ്റേഷന്റെ ചുറ്റുപാടും പൊന്തക്കാടായതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും വളരെ കൂടുതലാണ്.
തൃത്താല മേഖലയിലെ തിരുമിറ്റക്കോട്, ചാലിശ്ശേരി, നാഗലശ്ശേരി, കപ്പൂര്‍ എന്നീ പഞ്ചായത്തുകളുടെ ചുമതലയുള്ള പോലീസ് സ്റ്റേഷനാണ് ചാലിശ്ശേരി.സ്ഥലസൗകരമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്റ്റേഷന്‍വളപ്പിലെ പൊളിഞ്ഞുവീഴാറായ കെട്ടിടം ഉദ്യോഗസ്ഥര്‍ക്കും പരാതിയുമായി വരുന്നവര്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണ്.
പഴയ കെട്ടിടം പൊളിച്ച് സൗകര്യമൊരുക്കുകയാണെങ്കില്‍ സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടുന്ന സ്റ്റേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാകുമെന്നാണ് പോലീസുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: