ആലത്തൂര്‍:താലൂക്ക് ആശുപത്രിയിലെ ശിശുവാര്‍ഡ് നവീകരിച്ചു ശിശു സൗഹൃദ വാര്‍ഡാക്കി.
കുട്ടികളുടെ മനസ്സില്‍ ആഹ്ലാദമുണ്ടാക്കുന്ന വിധം ചുമരുകളില്‍ വര്‍ണചിത്രങ്ങള്‍ പതിപ്പിച്ചും ടിവി സ്ഥാപിച്ചുമാണ് ആശുപത്രി മോി പിടിപ്പിച്ചത്. കുട്ടികളെ ആകര്‍ഷിക്കുന്ന കാര്‍ട്ടൂണ്‍ പരിപാടികള്‍ ഉള്‍പ്പെടെയുള്ളവ ടിവിയിലൂടെ പ്രദര്‍ശിപ്പിക്കും.
ആശുപത്രികളില്‍ ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകള്‍ മാറ്റും. വീടുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഷീറ്റുകള്‍ കിടക്കയില്‍ വിരിക്കും. വീടിന്റെ ചുറ്റുപാടുകളില്‍ ചികിത്സ ലഭ്യമാവുന്ന അന്തരീക്ഷമാണു ലക്ഷ്യമിട്ടിരിക്കുന്നത്.
ഇതിനുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ യഥാക്രമം ഒരു ലക്ഷം, 50,000 രൂപ വീതം അനുവദിച്ചു. ആശുപത്രിയിലെ വാര്‍ഡ് അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: