കൽപ്പറ്റ: നബാർഡിന് കീഴിൽ രൂപീകരിച്ച ഉല്പാദക കമ്പനികളുടെ സംയുക്താഭിമുഖ്യത്തിൽ മെയ് 23 മുതൽ 28 വരെ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നടക്കുന്ന മലബാർ അഗ്രി ഫെസ്റ്റിന് സ്റ്റാൾ ബുക്കിംഗ് ആരംഭിച്ചു.കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലയിലെ ഉല്പാദക കമ്പനികൾ, ഫാർമേഴ്സ് ക്ലബ്ബുകൾ, സഹകരണ സംഘങ്ങൾ, കർഷക കൂട്ടായ്മകൾ,മാതൃകാ കർഷകർ, സ്ഥാപനങ്ങൾ എന്നിവ ക്കാണ് സ്റ്റാൾ അനുവദിക്കുന്നത്. ചക്ക മഹോത്സവത്തിലും മാംഗോ ഫെസ്റ്റിലും ഹണി ഫെസ്റ്റിലും ഭക്ഷ്യമേളയിലും വിഭവങ്ങൾ ഉൾപ്പെടുത്തുവാൻ താൽപ്പര്യമുള്ള പാചകക്കാർക്കും അപേക്ഷിക്കാം. വൈകുന്നേരങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപ്പര്യമുള്ള കലാ -സാംസ്കാരിക സംഘങ്ങൾക്കും അഗ്രി ഫെസ്റ്റിൽ അവസരമുണ്ട്. ഇതോടനുബന്ധിച്ച് നടക്കുന്ന വിദ്യാഭ്യാസ – തൊഴിൽ മേളയിൽ അവസരങ്ങൾ ആവശ്യമുള്ളവർക്കും പുസ്തക പരിചയത്തിനും വിദ്യാഭ്യാസ സ്ഥാപനത്തെ പരിചയപ്പെടുത്തുന്നതിനും സൗജന്യ കൗൺസലിംഗും നടത്തുന്നതിനും സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഏത് മേഖലയിലും ജീവിത വിജയം നേടിയ വ്യക്തികൾക്ക് തങ്ങളെ സ്വയം പരിചയപ്പെടുത്തുന്നതിനും പൊതു ജനങ്ങളിൽ വികസനാവബോധം വളർത്തുന്നതിനും സെമിനാറുകളോടനുബന്ധിച്ച് സമയം അനുവദിക്കും. കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉള്ളവർക്ക് ഇതിനായി അപേക്ഷിക്കാം. മലബാർ അഗ്രി ഫെസ്റ്റ് നടക്കുന്ന ദിവസങ്ങളിൽ വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഫാം ടൂറിസം പരിചയപ്പെടുത്തും. മാതൃക കർഷകരുടെ തോട്ടങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സംഘങൾക്ക് അതിനായി നേരത്തെ രജിസ്റ്റർ ചെയ്യാം. വയനാട്ടിലെ പാരമ്പര്യ കൃഷിരീതികൾ പഠിക്കാനെത്തുന്നവർക്ക് അതിനുള്ള അവസരവുമുണ്ടാകും.ഇത്തരത്തിലുള്ള എല്ലാ രജിസ്ട്രഷനും 04936 206 008, 9656347995 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: