ജമ്മു: ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തുനിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. നിയന്ത്രണരേഖയിലെ രജൗരി സെക്ടറില്‍നിന്ന് ആയിരത്തിലധികം പേരെ സൈന്യം മാറ്റിപ്പാര്‍പ്പിച്ചതായാണ് സൂചന.
മൂന്നു ഗ്രാമങ്ങളില്‍നിന്നായി 259 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. അഭയാര്‍ഥികള്‍ക്കു സഹായം നല്‍കുന്നതിനായി 120 ഓഫീസര്‍മാരെ സര്‍ക്കാരും സൈന്യവും നിയോഗിച്ചിട്ടുണ്ട്. ശനിയാഴ്ച രജൗരി ജില്ലയിലെ അതിര്‍ത്തി മേഖലയില്‍ പാക് സൈന്യം നടത്തിയ ബോംബാക്രണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
യാതൊരു പ്രകോപനവുമില്ലാതെയാണു പാക് ആക്രമണം. ഓട്ടോമാറ്റിക് ആയുധങ്ങളാണ് ആക്രണത്തിനുപയോഗിച്ചിരിക്കുന്നത്.
















