കാഞ്ഞങ്ങാട്: ജൈവസമ്പന്നവും പരിസ്ഥിതി ലോല പ്രദേശവുമായ കോട്ടഞ്ചേരി മലയെ തകര്‍ക്കുന്ന രീതിയിലുള്ള ഖനനപദ്ധതികള്‍ നിര്‍ത്തലാക്കി പ്രദേശത്തെ സംരക്ഷിക്കണമെന്ന് പരസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഖനന മാഫിയകളില്‍ നിന്ന് മല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും 30ന് ഒത്തുചേരും. കോട്ടഞ്ചേരിയില്‍ ക്വാറികള്‍ നടത്താന്‍ അനുവാദം നല്‍കരുതെന്ന് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പരിസ്ഥിതി രംഗത്തെ പ്രമുഖര്‍ 30ന് കോട്ടഞ്ചേരിയില്‍ ഒത്തുചേര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും.
യോഗത്തില്‍ പി.മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. വിശാലാക്ഷന് കണ്ണര്, ഭാസ്ക്കരന്‍ വെള്ളൂര്‍, സണ്ണി പൈക്കട, കുഞ്ഞിക്കണ്ണന് കക്കാണത്ത്, ഭരതന് പിലിക്കോട്, പി.കൃഷ്ണന്, പ്രേമചന്ദ്രന് ചോമ്പാല, പി.കെ.ലാല്‍, ഷിബു സ്കറിയ, മുരളികൃഷ്ണന് വലിയവയല്‍, കെ.വി.ജിജു, അബ്ദുള്‍ കാദര്‍ ചട്ടഞ്ചാല്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: