പാലക്കാട്: പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പട്ടത്തലച്ചി ചെട്ടികുളം ദിലീപ്(39)നെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു.
ഒരു പരാതിയുമായി ബന്ധപ്പെട്ട് പുതുശ്ശേരി കസബ സ്റ്റേഷനില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് പോലീസ് വീട്ടിലെത്തുകയും, ദിലീപിനെ മര്‍ദ്ദിക്കുകയും ഭാര്യ ബേബിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയുംചെയ്തു. പിടിവലിക്കിടെ നിലത്തുവീണ ദിലീപിന്റെ കുട്ടികള്‍ക്ക് സംഭവം പുറത്തുപറയാതിരിക്കാന്‍ പോലീസ് 50 രൂപ നല്‍കിയതായും പറയുന്നു.മര്‍ദ്ദനത്തില്‍ പരുക്കേറ്റ ദിലീപിനെ പാറ ഗവഃ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
നേതാക്കളായ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.സുലൈമാന്‍,പി.ബി.പ്രതാപന്, കെ.സി.സുരേഷ്, കെ.സുരേഷ്ബാബു, ഹരി പട്ടിക്കര, എ.സി.മോഹനന്, സുരേഷ് എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: