Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാസ്തുശാസ്ത്രത്തിന്റെ പ്രസക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 07:20 pm IST
in Samskriti

വേദാരംഭകാലം മുതല്‍ നിലനിന്നുവരുന്ന ഒരു ശാസ്ത്രമാണ് വാസ്തുശാസ്ത്രം. പ്രകൃതി, മനുഷ്യന്‍, വാസ്തു എന്നീ മൂന്ന് ഘടകങ്ങളുടെ താളാത്മകമായ സന്തുലനാവസ്ഥയാണ് മനുഷ്യന്റെ സുഖവും ആരോഗ്യവും ക്രമീകരിക്കുന്നത്. അനേകകോടി താരാഗണങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും തമോഗ്രഹങ്ങളും അടങ്ങുന്ന വലിയൊരു ഗാലക്‌സി വൃത്തത്തിന്റെ ആകര്‍ഷണവികര്‍ഷണത്തില്‍പ്പെട്ട ഒരു ചെറിയ ഗോളമാണ് ഭൂമി.

അതിന്റെ ഉപരിതലത്തിലാണ് മനുഷ്യന്‍ കോണ്‍ക്രീറ്റ് ഭവനങ്ങള്‍ നിര്‍മ്മിക്കുന്നത്.അനന്തം അജ്ഞാതം അവര്‍ണനീയം എന്നൊക്കെ ഋഷീശ്വരന്മാര്‍ വാഴ്‌ത്തിയ കോസ്മിക് എനര്‍ജിയുടെ (പ്രകൃതിശക്തിയുടെ) അദൃശ്യകരങ്ങള്‍ക്കുള്ളില്‍ കിടന്നു കറങ്ങുന്ന ചെറിയ കണികയാണ് നാം. ഈ ഊര്‍ജ്ജതാണ്ഡവ വലയത്തിനുള്ളില്‍ വീട് കെട്ടി സുഖമായി, സുരക്ഷിതമായി വസിക്കുവാന്‍ ഒരുങ്ങുമ്പോള്‍ പ്രകൃതിയുടെ അറുപത് ശതമാനമെങ്കിലും ഊര്‍ജ്ജവിനിമയശ്രേണിയെ ഭംഗപ്പെടുത്താതെ ആയിരിക്കണം വീട് നിര്‍മ്മിക്കേണ്ടത്. വാസ്തുശാസ്ത്രത്തില്‍ ധാരാളം അന്ധവിശ്വാസങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. അതെല്ലാം തന്നെ തള്ളിക്കളയണം.

ഒരു സാധാരണക്കാരന്‍ അഞ്ചോ പത്തോ സെന്റ് ഭൂമി വാങ്ങി അവന്റെ ഒരു സ്വപ്‌നഭവനം പണിയുമ്പോള്‍ ഏറ്റവും കൂടുതല്‍ മുന്‍തൂക്കം കൊടുക്കേണ്ടത് ആരോഗ്യക്രമീകരണത്തിനാണ്. വീടിന്റെ മുന്‍ഭാഗത്തുള്ള എലിവേഷന് യാതൊരു കണക്കും വാസ്തുശാസ്ത്രം പറയുന്നില്ല. എന്നാല്‍ വീടിനകത്തുള്ള ക്രമീകരണങ്ങള്‍ വളരെ സ്പഷ്ടമായി വാസ്തുശാസ്ത്രത്തില്‍ പറയുന്നുണ്ട്. പണ്ടുകാലത്ത് നിര്‍മ്മിച്ചിരുന്ന വീടുകള്‍ എല്ലാം തന്നെ തച്ചുശാസ്ത്രപ്രകാരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാലംമാറി. ആരൂഢക്കണക്കിലുള്ള വീടുകള്‍ ഇപ്പോള്‍ പണിയാറില്ല; മറിച്ച് കോണ്‍ക്രീറ്റ് ഭവനങ്ങളാണ് പണിയുന്നത്. ഈ രണ്ട് തരത്തിലുള്ള വീടുകളുടെയും അടിസ്ഥാനപരമായ വാസ്തുശാസ്ത്രം ഒന്നാണെങ്കിലും പ്രായോഗിക കാര്യത്തില്‍ രണ്ടും വ്യത്യസ്തരീതിയിലാണ്. ഇതില്‍ നിന്ന് ഒരു കാര്യം സ്പഷ്ടമായിട്ട് മനസ്സിലാക്കേണ്ടത് ഇപ്പോള്‍ പണിയുന്ന കോണ്‍ക്രീറ്റ് വീടുകള്‍ക്ക് പണ്ടുകാലത്ത് പണിഞ്ഞിരുന്ന വീടുകളുമായി വളരെയേറെ അന്തരമുണ്ടെന്നുള്ളതാണ്.

ജൈനബുദ്ധമതകാലം മുതല്‍ തന്നെ മനുഷ്യര്‍ വാസ്തുശാസ്ത്രപരമായി വീടുകള്‍ നിര്‍മ്മിച്ചുവന്നിരുന്നുവെന്ന് ഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. മൃഗങ്ങളായാലും പക്ഷികളായാലും മറ്റ് ചെറുജീവികളായാലും പ്രകൃതിക്കനുസരിച്ച് മാത്രമേ വാസസ്ഥലം നിര്‍മ്മിച്ചിരുന്നുള്ളൂ. പണ്ട് മനുഷ്യര്‍ ഗുഹകളിലും മരച്ചില്ലകളില്‍ കുടില്‍കെട്ടിയും വസിച്ചിരുന്നു. സൂര്യകിരണങ്ങള്‍ ലഭ്യമാകുന്ന സ്ഥലം കണ്ടെത്തിയായിരുന്നു ഇവര്‍ വീട് പണിഞ്ഞിരുന്നത്. കാലം മാറി. മനുഷ്യര്‍ക്കും വളരെ അധികം മാറ്റങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ വലിയ ഫ്‌ളാറ്റുകളും വില്ലകളും തേടി മനുഷ്യന്‍ പായുകയാണ്. എല്ലാവര്‍ക്കും എല്ലാ സുഖസൗകര്യങ്ങളും കിട്ടുന്നത് പട്ടണങ്ങളിലാണ്. അവിടെ ജനസംഖ്യ കൂടുന്നു. എന്നാല്‍ ഭൂമി വര്‍ധിക്കുന്നില്ല. ഇവിടെയാണ് പ്രകൃതിയുടെ സന്തുലനാവസ്ഥയ്‌ക്ക് കോട്ടം സംഭവിക്കുന്നത്.

(തുടരും)

1. വീട് പണി ആരംഭിക്കുന്നതിന് മുമ്പ് ചുറ്റുമതില്‍ കെട്ടാമോ?

ഒരുവീട് പണിയുന്നതിന് മുമ്പ് ചുറ്റുമതില്‍ കെട്ടുന്നത് നല്ലതുതന്നെയാണ്. എന്നാല്‍ വീട് പണിയുടെ സാധനങ്ങള്‍ ഇറക്കുന്നതിന്റെ സൗകര്യം കണക്കിലെടുത്ത് ഒരുവശം മതില്‍ കെട്ടാതിരിക്കുന്നത് സൗകര്യമായിരിക്കും. വീട് പണി പൂര്‍ത്തിയാക്കിയ ശേഷം ആ ഭാഗവും വിധി പ്രകാരം ഗേറ്റ് സ്ഥാപിച്ച് കെട്ടി അടയ്‌ക്കാവുന്നതാണ്. ചുറ്റുമതില്‍ കെട്ടി വീട് പണിയുകയാണെങ്കില്‍ പ്രസ്തുതവീടിന്റെ നിര്‍ മ്മാണം വളരെ പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

2. നക്ഷത്രങ്ങളുടെ പേരുകള്‍ വീടിന് ഇടുന്നതില്‍ തെറ്റുണ്ടോ?

ഒരു വീട് പണിപൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ആ വീടിന് അനുയോജ്യമായ പേര് ഇടുന്നതാണ് ഉത്തമം. എന്നാല്‍ ഇരുപത്തേഴ് നക്ഷത്രങ്ങളുടെയും പേരുകള്‍ വരുന്നതില്‍ തെറ്റില്ല. ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കുട്ടികളുടെയും ഇംഗ്ലീഷ് അക്ഷരങ്ങള്‍ കൂട്ടികലര്‍ത്തി ന്യൂമറോളജി വിധി പ്രകാരം പുതിയ പേരുകള്‍ കണ്ടെത്താവുന്നതാണ്.

3. ഒരു വീടിന്റെ കിഴക്കുഭാഗവും വടക്കുഭാഗവും പരിപൂര്‍ണ്ണമായി അടഞ്ഞുനിന്നാല്‍ എന്താണ് സംഭവിക്കുന്നത്?

ഒരു വീടിനെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ ഉര്‍ജ്ജപ്രവാഹം കടന്നുവരുന്ന ഭാഗം കിഴക്കും വടക്കുമാണ്. ആ രണ്ടുദിക്കം പരിപൂര്‍ണമായി അടഞ്ഞുനിന്നാല്‍ സൂര്യകിരണങ്ങള്‍ വീടിനുള്ളിലേക്ക് കടന്നുവരാത്തതിനാല്‍ അവിടെ താമസിക്കുന്നവര്‍ക്ക് ആരോഗ്യപരമായ പല അസ്വസ്ഥതകളും ഉടലെടുക്കുകയും ദുരിതപൂര്‍ണ്ണമായ അവസ്ഥ എല്ലാ അര്‍ത്ഥത്തിലും ഉണ്ടാവുകയും ചെയ്യും. ആയതിനാല്‍ ചെറിയ വീടായാലും വലിയ വീടായാലും പണിയുമ്പോള്‍ കിഴക്കും വടക്കും പരിപൂര്‍ണമായി അടയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

(ശബരിമലവാസ്തു കണ്‍സള്‍ട്ടന്റും വാസ്തുശാസ്ത്ര വിദ്യാപീഠം പ്രസിഡന്റുമാണ് ലേഖകന്‍.

9447586128)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഡിഎസ് വിദ്യാർഥി നിധിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

പുതിയ വാര്‍ത്തകള്‍

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.