മലപ്പുറം: ആറു വയസ്സില്‍ താഴെയുള്ള കുട്ടികളെ സ്കൂളുകളിലോ പ്രീ സ്കൂളുകളിലോ ചേര്‍ക്കാന്‍ പ്രവേശന പരീക്ഷയോ മറ്റു അഭിമുഖമോ നടത്തുന്നത് ചൈല്ഡ്ലൈന് നിരീക്ഷിക്കും.
ഇത്തരം പരീക്ഷകളും പരിശോധനകളും വിദ്യാഭ്യാസ അവകാശ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. എഴുത്തും വായനയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ പ്രതീകമായ ‘ഇന്‍ഫീരിയര്‍ പാമൈറ്റന്‍ ലോബിയൂള്’ പൂര്‍ണ വളര്‍ച്ചയെത്തുന്നത് അഞ്ച്, ആറ് വയസ്സുകളിലാണ്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ് കുട്ടികളെ വിദ്യാലയത്തില്‍ ചേര്‍ക്കേണ്ട പ്രായം ആറു വയസ്സാണെന്നു സുപ്രീം കോടതി നിരീക്ഷിച്ചിട്ടുള്ളത്. സി.ബി.എസ്.ഇ സ്ഥാപനങ്ങളിള്‍ എല്‍കെജി, യുകെജി ക്ലാസ്സുകളിലേക്ക് എഴുത്തുപരീക്ഷയും മറ്റും നടത്തുന്നതായി പരാതി ചൈല്‍ഡ്ലൈനില്‍ ലഭിച്ചിട്ടുണ്ട്.
ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം മധ്യ വേനലവധിക്കാലത്ത് സ്കൂളുകളില്‍ ക്ലാസുകള്‍ നടത്തുന്നതും ചൈല്ഡ്ലൈന് നിരീക്ഷിക്കും. ഇത്തരം ബാലാവകാശ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ചൈല്ഡ്ലൈന് ടോള്‍ഫ്രീ നമ്പറായ 1098 ലോ 04832730738 ,739 നമ്പറുകളിലോ വിവരമറിയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: