കാര്‍ഷിക വിപണനത്തിന് ചന്തകളും, കടമുറികളും വേണമെന്ന സങ്കല്‍പ്പത്തിന് കേരളത്തില്‍ തിരുത്തപ്പെടുന്നു. കാര്‍ഷിക കച്ചവടം ഓണ്‍ലൈനില്‍ നടത്താനായി കൃഷിക്കാരന്‍ എന്ന വെബ്‌സെറ്റ് തുടക്കമിട്ടിരിക്കുകയാണ്.www.krishikkaran.com വെബ്‌സൈറ്റാണ് കര്‍ഷകര്‍ക്കായുള്ള വിപണിയൊരുക്കുന്നത്. പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍ തൊട്ട് കാര്‍ഷിക ഉപകരണങ്ങള്‍ വരെ ഓണ്‍ലൈന്‍ വഴി ലഭിക്കും.
പണം കൊടുത്തുള്ള കച്ചവടത്തിന് പുറമേ പഴയ ബാര്‍ട്ടര്‍ സിസ്റ്റം (കൈമാറ്റ കച്ചവടം) വഴിയും സാധനങ്ങള്‍ വാങ്ങാം. ഇടനിലക്കാരുടെ ചൂഷണമില്ലാതെ വില്‍പ്പന നടത്താം എന്നതാണ് സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ദമ്പതികളായ അജി ജോസഫ്, രശ്മി രഘുനാഥ് എന്നിവര്‍ ചേര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് സംരംഭത്തിന് തുടക്കമിട്ടത്. ഇവരുടെ കൊച്ചി പാലാരിവട്ടത്തുള്ള സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ ട്രെയോക്കോഡ്‌സ് ടെക്‌നോളജീസിലെ 13 അംഗ ജീവനക്കാരുടെ പിന്തുണയിലാണ് കൃഷിക്കാരന്‍ പിറന്നത്. നിലവില്‍ 12,886 അംഗങ്ങളാണ് സെറ്റില്‍ രജിസ്റ്റര്‍ ചെയ്ത് കച്ചവടം നടത്തിയിട്ടുള്ളത്. ഇതിനോടകം 20,000 ഓളം ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഡയറക്ടറായ അജി പറയുന്നത്. കര്‍ഷക കുടുംബത്തില്‍ ജനിച്ച അജിക്ക് ചൂഷണമില്ലാതെ, കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുന്ന ഒരു സംരംഭം തുടങ്ങണമെന്ന ആശയമാണ് കൃഷിക്കാരനിലേക്ക് നയിച്ചത്. സൗജന്യ സേവനമാണ് സെറ്റ് നല്‍കുന്നത്.
മുട്ട, തേന്‍, കൂവപ്പൊടി, പുളി, കാന്താരി, പാല്‍ ഉല്‍പ്പനങ്ങള്‍ എന്നിവയ്‌ക്കാണ് ആവശ്യക്കാരേറെയുള്ളത്. ഇതിനൊപ്പം വിവാഹത്തിനുള്ള പച്ചക്കറികള്‍ക്കും ഡിമാന്റുണ്ട്. കേരളത്തില്‍ എവിടെയുള്ളവര്‍ക്കും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത ശേഷം ഉല്‍പ്പനങ്ങള്‍ പ്രദര്‍ശിപ്പിക്കാം. ഉല്‍പ്പനത്തിന്റെ പേരും, ചിത്രവും, അളവും, പ്രതീക്ഷിക്കുന്ന വിലയും രേഖപ്പെടുത്താന്‍ അവസരമുണ്ട്. താല്പര്യമുള്ള ഉപഭോക്താക്കള്‍ ഉല്‍പ്പാദകരുമായി നേരിട്ട് ബന്ധപ്പെട്ടാണ് കച്ചവടം ഉറപ്പിക്കുന്നത്.
വില്‍കുന്നയാള്‍ക്ക് സാധനങ്ങള്‍ കോറിയര്‍ വഴിയോ, നേരിട്ടോ എത്തിച്ച് കൊടുക്കാം. പ്രദേശത്തിന്റെ റൂട്ട് മാപ്പ് ഉള്‍പ്പടെയുള്ളവ സെറ്റില്‍ നിന്നും ലഭിക്കും. ദുബായിലെ ഒരു പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് കൃഷിക്കാരനില്‍ നിന്നും ഉല്‍പ്പനങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഒമാനിലും ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനൊപ്പം വരുന്ന തിരുവോണ ദിനത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പതിപ്പും പുറത്തിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: