കല്‍പ്പറ്റ : പാമ്പുകടിയേറ്റ് മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിനി മരിച്ചു. കോട്ടത്തറ െസന്റ് ആന്റണീസ് യു.പി. സ്കൂളിലെ അനുശ്രീ (11) ആണ് മരിച്ചത്. കൊറ്റിയോട്ടുമ്മല്‍ കോളനിയിലെ ശ്രീകുമാര്‍, പാറു ദമ്പതിമാരുടെ മകളാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിനുസമീപത്തെ വയലില്‍ കളിക്കുമ്പോഴാണ് പാമ്പുകടിയേറ്റത്. എന്നാല്‍ പാമ്പാണു കടിച്ചതെന്ന് തിരിച്ചറിയാതെ കളിതുടരുകയായിരുന്നു. തുടര്‍ന്ന് കുഴഞ്ഞ് വീണപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: