അടിമാലി: അധികൃതരുടെ ഒത്താശയോടെ അടിമാലി ടൗണില്‍ അപകടക്കെണിയൊരുക്കി പരസ്യബോര്‍ഡുകള്‍. കഴിഞ്ഞ ദിവസം രാത്രിയിലാണ് 6 അടിയോളം ഉയരത്തില്‍ ബോര്‍ഡുകള്‍ ഉയര്‍ന്നത്.
കൊച്ചി-മധുര ദേശീയപാതയുടെ ഭാഗമായുള്ള ടൗണില്‍ ഏറ്റവും തിരക്കുകൂടിയ സെന്‍ട്രല്‍ ജംഗ്ഷനില്‍ മാതാപ്പടി മുതല്‍ അപ്‌സര പടിവരെയും, അടിമാലി വള്ളക്കടവ് ദേശിയ പാതയില്‍ സെന്‍ട്രല്‍ ജംങ്ഷന്‍ മുതല്‍ ധന്യ പടി വരെയുമാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
.ഇന്നലെ ലൈബ്രററി റോഡ് ജംഗ്ഷനില്‍ എതിരെ നിന്നു വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നതിനിടെ ഡിവൈഡറില്‍ തട്ടി അപകടമുണ്ടായിരുന്നു. ദൂരക്കാഴ്‌ച്ച മറയ്‌ക്കുന്ന വിധം അമിത ഉയരത്തില്‍ വീതി കൂടിയമ്പോര്‍ഡുകള്‍ സ്ഥാപിച്ചതാണ് സ്ഥിതി ഗുരുതരമാക്കിയത്. വ്യാപാരി വ്യവസായികളും, നാട്ടുകാരുമെല്ലാം എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ട്രാഫിക് പോലീസാണ് സംഭവത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്.
















