മണ്ണാര്‍ക്കാട്: കോടതിപ്പടി മുതല്‍ നെല്ലിപ്പുഴവരെയുള്ള ഡ്രൈനേജ് സ്ലാബുകള്‍ തകര്‍ന്നത് അപകടഭീഷണിയുയര്‍ത്തുന്നു. ബസുകളും ചരക്കുവാഹനങ്ങളും കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്ക് മുകളിലൂടെ കയറിഇറങ്ങുന്നതാണ് ഇവ തകരാന്കാരണം.
സ്ലാബുകള്‍ പൊട്ടി അഴുക്കുചാലില്‍ വീഴുന്നത് മൂലം വെള്ളം കെട്ടി നില്‍ക്കുന്നത് പതിവായിരിക്കുകയാണ.് ഇത് റോഡിലേക്ക് ഒഴുകുന്നുമുണ്ട്. മാത്രമല്ല സ്ലാബിനുമുകളിലൂടെ ശ്രദ്ധിക്കാതെ നടന്നാല്‍ അഴുക്കുചാലില്‍ വീഴാനും സാധ്യതയേറെയാണ്.
സ്ലാബിനു മുകളില്‍ വാഹനങ്ങള്‍ നിറുത്തിയിടുന്നവര്ക്കെതിരെ നടപടിയെടുക്കണമെന്നാണ് വ്യാപാരികളുടെയും ജനങ്ങളുടെയും ആവശ്യം.ഇതുസംബന്ധിച്ച് നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: