കോഴഞ്ചേരി: ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയെ വണ്ടിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം രാത്രി മെഴുവേലി കോങ്കുളഞ്ഞി വായനശാല ജംഗ്ഷന് സമീപം റോഡ് സൈഡില്‍ നിന്ന ബെന്നി ജോസഫിനെയാണ് അമിത വേഗതയില്‍ വന്ന ഫോര്‍ച്ച്യൂണര്‍ വാഹനംകൊണ്ട് ഇടിച്ചു കൊല്ലുവാന്‍ ശ്രമിച്ചത്. ഒഴിഞ്ഞുമാറിയതിനാല്‍ ബെന്നി അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. നിര്‍ത്താതെ പോയ വാഹനത്തിന്റെ ദൃശ്യങ്ങള്‍ വായനാശാലാ ജംഗ്ഷനിലെ കോര്പ്പറേഷന് ബാങ്കിന്റെയും തൊട്ടടുത്ത പ്രൈവറ്റ് ബാങ്കിന്റെയും സിസിടിവി ക്യാമറയില്‍ നിന്നും ലഭിക്കുമെന്നും ബെന്നി പറഞ്ഞു. അന്വേഷണത്തില്‍ പ്രസ്തുത വാഹനം അമേരിക്കല്‍ മലയാളിയായ ശാമുവേല്‍ കെ. അലക്സാണ്ടര്‍ എന്ന ആളിന്റെഉടമസ്ഥതസില് ഉള്ളതാണെന്ന് തിരിച്ചറിഞ്ഞു. മെഴുവേലി കിടങ്ങന്നൂര്‍ തുടങ്ങി വിവിധസ്ഥലങ്ങളില്‍ ഇയാള്‍ക്ക് വന്‍തോതില്‍ റബ്ബര്‍ തോട്ടങ്ങളും വസ്തുക്കളും ഉള്ളതായി പറയുന്നു. എഴിക്കാട് പുഞ്ചപാടം നികത്തുന്നതിനെതിരെ പരാതി നല്കിയതിന്റെയും പത്തനംതിട്ട സിവില്‍ കോടതിയില്‍ ഒരുകേസ് നല്കിയതിന്റെയും വിരോധമാണ് കൊലപാതക ശ്രമത്തിന്റെ പിന്നിലെന്നാണ് സൂചന. തോട്ടത്തിലെ ജോലിക്കാരിയെ ഭീഷണിപ്പെടുത്തിയതായും പീഡിപ്പിച്ചതായും കാണിച്ച് പത്തനംതിട്ട എസ്പി ഓഫീസില്‍ പരാതി നിലവിലുണ്ട്. ഇതിനെ സംബന്ധിച്ച് ആറന്മുള പോലീസിലും, കോഴഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറും അന്വേഷണം നടത്തിവരികയാണ്. ബെന്നിയെ വധിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് കൂടിയ യോഗത്തില്‍ ബിജെപി ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂര്‍, ജില്ലാ സെക്രട്ടറി പി.ബി. സുരേഷ്, പി. സുരേഷ്കുമാര്‍, കെ.ജി. സുരേഷ് കുമാര്‍, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രന് പിള്ള എന്നിവര്‍ സംസാരിച്ചു. പോലീസ് നീതിയുക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: