ഫരീദാബാദ്: സർക്കാർ സ്കൂളിൽ ഉച്ചയ്‌ക്ക് നൽകാനായി തയ്യാറാക്കിയ ഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തി. ഫരീദാബാദിലെ രാജകീയ ഗേൾസ് സീനിയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പാമ്പിനെ കണ്ടതോടെ, കഴിച്ചിരുന്ന കുട്ടികൾ ഭക്ഷണം കളഞ്ഞു.
ഭക്ഷണം ആദ്യം കിട്ടിയവർ കഴിച്ച് തീർത്തിരുന്നു. പാമ്പിനെ കണ്ടതോടെ മിക്കവരും ഛർദിച്ചു. പ്രിൻസിപ്പാൾ ബ്രജ് വാല ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. നേരത്തേയും ഭക്ഷണത്തെക്കുറിച്ച് വിദ്യാർഥികൾക്ക് പരാതി ഉണ്ടായിരുന്നു.
















