ഡയബറ്റീസ് രോഗികള്‍ക്ക് ആശങ്കകളില്ലാതെ അവധിക്കാലം ആസ്വദിക്കാം. എങ്ങനെയാണെന്നല്ലേ? റോഷ് ഡയബറ്റീസ് കെയര്‍ ഇന്ത്യയുടെ രക്ത പരിശോധന മീറ്ററായ അക്യു-ചെക്ക് ആക്റ്റീവുണ്ടെങ്കില് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്വയം പരിശോധിച്ച് വേണ്ട മുന്‍കരുതലുകളെടുക്കാം.
ഡയബറ്റീസ് രോഗികള്‍ക്ക് ഏത് ഘട്ടത്തിലും ആശ്വാസം നല്‍കുന്നതിനായി കമ്പനി www.managesugar.in എന്നൊരു മൈക്രോസൈറ്റും അവതരിപ്പിച്ചിട്ടുണ്ട്. രോഗികള്‍ക്ക് വേണ്ട നിര്‍ദേശങ്ങളുടെ ലേഖനങ്ങളും രക്തത്തിലെ ഗ്ലൂക്കോസ് സ്വയം പരിശോധിക്കുന്നതിനുള്ള വിവരങ്ങളും പൊതുവായുള്ള സൗഖ്യത്തെ കുറിച്ചുള്ള വിവരങ്ങളും സൈറ്റിലുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നതിനുള്ള ലോകത്തെ ഒന്നാം നമ്പര്‍ ബ്രാന്‍ഡായ അക്യു-ചെക്കിലൂടെ റോഷ് ഡയബറ്റീസ് കെയര്‍ വാഗ്ദാനം ചെയ്യുന്നത് കൃത്യവും ഫലപ്രദവുമായ ഷുഗറിന്റെ അളവാണ്. അതുവഴി രോഗികള്‍ക്ക് അപകട ഘട്ടത്തിലേക്ക് കടക്കുന്നതില്‍ നിന്നും നിയന്ത്രണം ഏര്‍പ്പെടുത്താം.
ഡയബറ്റീസ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് ഇന്ന് ലോകത്ത് മൂന്നാം സ്ഥാനമുണ്ട്. 2015ലെ കണക്കനുസരിച്ച് ഏഴു കോടി പേര് ഡയബറ്റീസ് രോഗികളാണ്. 2030 ആകുമ്പോള്‍ ഈ സംഖ്യ 13 കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. നിരന്തര രക്ത പരിശോധനയിലൂടെ ഡയബറ്റീസ് നിയന്ത്രണ വിധേയമാക്കാം. അതുവഴി ഹാര്‍ട്ട് അറ്റാക്ക്, കിഡ്നി തകരാര്‍, അന്ധത, ഞരമ്പ് തകരാര്‍, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങള്‍ ഒഴിവാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: