കല്‍പ്പറ്റ: നബാര്‍ഡിന് കീഴില്‍ രൂപീകരിച്ച കാര്ഷികോല്പാദന കമ്പനികളുടെ സംയുക്താഭിമുഖ്യത്തില്‍ നബാര്‍ഡിന്റെ സഹകരണത്തോടെ മെയ് 23 മുതല്‍ 28 വരെ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റില്‍ നടക്കുന്ന മലബാര്‍ അഗ്രിഫെസ്റ്റിന് ഒരുക്കങ്ങളാരംഭിച്ചതായി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. നൂതനവും ശാസ്ത്രീയവുമായ കൃഷിയുടെ നല്ല പാഠങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കുക എന്ന പ്രധാന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് അഗ്രിഫെസ്റ്റ് സംഘടിപ്പിക്കുന്നത്. തദ്ദേശീയമായതും ഗുണമേ•യുള്ളതുമായ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുക, അവക്ക് വിപണി കണ്ടെത്തുക, കേരളത്തിന്റെ സുസ്തിര വികസനത്തിനും കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്കും ഉല്‍പ്പാദന കമ്പനികളെ ശാക്തീകരിക്കുക, ഉല്‍പ്പാദക കമ്പനികള്‍ക്ക് സംയുക്ത മുന്നേറ്റ സ്വഭാവം രൂപീകരിക്കുക തുടങ്ങിയവയും മേളയുടെ ലക്ഷ്യമാണ്.
മലമ്പാറിലെ മുഴുവന്‍ ഉല്‍പ്പാദക കമ്പനികളും മറ്റ് ജില്ലകളില്‍ നിന്നുള്ള കമ്പനികളുടെ പ്രതിനിധികളും 6 ദിവസത്തെ അഗ്രിഫെസ്റ്റില്‍ പങ്കെടുക്കും. മികച്ച കര്‍ഷകരെ ആദരിക്കല്‍, സെമിനാര്‍, കാര്‍ഷിക പ്രദര്‍ശനം, കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനം, വിത്തുകളുടെ പ്രദര്‍ശനവും കൈമാറ്റവും, നഴ്സറികള്‍, മൃഗങ്ങളുടെയും പക്ഷികളുടെയും പ്രദര്‍ശനം, വ്യവസായ പ്രദര്‍ശനം, ഭക്ഷ്യമേളയും ചക്ക മഹോത്സവവും, മാങ്കോഫെസ്റ്റ്, ഹണി ഫെസ്റ്റ്, എഡ്യൂഫെസ്റ്റ്, എന്നിവയും ഇതോടൊപ്പം ഉണ്ടായിരിക്കുന്നതാണ്. കുട്ടിക്കര്ഷകര്ക്കും, സ്ത്രീ കര്‍ഷകര്‍ക്കും, യുവ കര്‍ഷകര്‍ക്കും വെവ്വേറെ ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ നടത്തും. 23ന് വൈകുന്നേരം 4.30 ഉദ്ഘാടന സമ്മേളനത്തിലും, 28 ന് വൈകുന്നേരം 4.30 ന് നടക്കുന്ന സമാപന സമ്മേളനത്തിനും കര്‍ഷക നേതാക്കള്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: