ലുധിയാന: വാല്‍മീകി മഹര്‍ഷിയെപ്പറ്റി മോശം പരാമര്‍ശം നടത്തിയ പ്രമുഖ ബോളിവുഡ് നടി രാഖി സാവന്തിന് വീണ്ടും ജാമ്യമില്ലാ അറസ്റ്റ് വാറന്റ്.ലുധിയാന ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വൈശവ് ഗുപ്തയാണ് വാറന്റ് അയച്ചത്.
കേസില്‍ ജൂണ്‍ രണ്ടിന് അടുത്ത വാദം കേള്‍ക്കും. വാല്‍മീകിയെപ്പറ്റി മോശം പരാമര്‍ശം നടത്തിയതു വഴി വാല്‍മീകി സമുദായാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നരീന്ദര്‍ ആദിത്യ നല്‍കിയ ഹര്‍ജിയിലാണ് വാറന്റ്. നേരത്തെ രാഖി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഏപ്രില്‍ പത്തിന് അവര്‍ ഈ ഹര്‍ജി പിന്‍വലിച്ചിരുന്നു.
















