ബോളിവുഡ് നടി കരിഷ്മ കപൂര്‍ ഡേയ്ഞ്ചറസ് ഇഷ്ക് എന്ന സിനിമയിലൂടെ കഴിഞ്ഞ വര്‍ഷം വെള്ളിത്തിരയില്‍ തിരച്ചു വന്നിരുന്നെങ്കിലും ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നിരുന്നാലും കരിഷ്മയ്ക്ക് അതില്‍ നിരാശയൊന്നും തന്നെ ഇല്ല. മികച്ച കഥയും കഥാപാത്രവും ലഭിച്ചാല്‍ ആ നിമിഷം സിനിമയിലേക്ക് വീണ്ടും എത്തുമെന്നും കരിഷ്മ പറഞ്ഞു.
സിനിമാതാരങ്ങളെ സംബന്ധിച്ചിടത്തോളം തിരിച്ചുവരവിന് പ്രത്യേകിച്ച് സമയം ഒന്നും തന്നെയില്ല. അഭിനയത്തോടുള്ള സ്നേഹം എത്രകാലം നിലനില്ക്കുന്നുവോ ഒരു നടിക്ക് തിരിച്ചു വരവിന് പ്രത്യേക സമയം നോക്കേണ്ട കാര്യമില്ലെന്നും കരിഷ്മ പറയുന്നു.
അഭിനയം താന്‍ എന്നും ഇഷ്ടപ്പെട്ടിരുന്നതാണ്. മക്കളുടെ കാര്യങ്ങളുമായി അല്പം തിരക്കിലായതിനാലാണ് സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നത്. മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ സിനിമയിലേക്ക് താന്‍ ഉടന്‍ മടങ്ങി വരുമെന്നും കരിഷ്മ പറഞ്ഞു. ഹിന്ദി സിനിമാംരഗത്ത് അടുത്തിടെയായി വന്‍ മാറ്റങ്ങളാണ് ഉണ്ടാവുന്നതെന്നും കരിഷ്മ പറയുന്നു. അതിവേഗമാണ് സിനിമകള്‍ നിര്‍മിക്കപ്പെടുന്നതെന്നും കരിഷ്മ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: