ആദാമിന്റെ മകന് അബു എന്ന ചിത്രത്തിനു ശേഷം സലിംഅഹമ്മദ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് കുഞ്ഞനന്തന്റെ കട. മമ്മൂട്ടി ചിത്രത്തില്‍ പലചരക്ക് കച്ചവടക്കാരനായ കുഞ്ഞനന്തനെ അവതരിപ്പിക്കുന്നു. സലിംകുമാര്‍ മറ്റൊരു ശക്തമായ കഥാപാത്രമാകും. ഒപ്പം ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു.
ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തില്‍ ശബ്ദവിഭാഗം കൈകാര്യം ചെയ്യുന്നത്. പ്രശസ്ത ക്യാമറാമാന് മധു അമ്പാട്ട് ക്യാമറ ചെയ്യുന്നു. നിര്‍മാണം അലന്‍സ് മീഡിയ. ആദാമിന്റെ മകന് അബുവില്‍ പ്രവര്‍ത്തിച്ച ഒട്ടുമിക്ക സാങ്കേതിക പ്രവര്‍ത്തകരും ഈ ചിത്രത്തിന്റെ പിന്നില്‍ അണിനിരക്കുന്നു.
ആര്‍ട്ട് ജ്യോതിഷ് ശങ്കറും, മേയ്ക്കപ്പ് പട്ടണം റഷീദും നിര്‍വഹിക്കുന്നു. ഈ വര്‍ഷാ വസാനം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം ജീവിതത്തില്‍ ഒരിക്കലും പൊരുത്ത പ്പെടാത്ത ദമ്പതികളുടെ കഥയാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: