മൂന്ന് ഭാഷകളിലായി തയ്യാറാക്കിയ വീരപ്പന് സിനിമ ഒടുവില്‍ തീയറ്ററിലേയ്ക്ക്. നിയമക്കുരുക്കുകളില്‍ നിന്ന് മോചനം നേടിയാണ് സിനിമ പുറത്തു വരുന്നത്. മലയാളത്തില്‍ ‘അട്ടഹാസം’ എന്നപേരിലും തമിഴില്‍ ‘രാവാണയുദ്ധം’ എന്നപേരിലും തെലുങ്കില്‍ ‘വീരപ്പന്’ എന്ന അസ്സല് പേരിലുമാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്. വീരപ്പന്റെ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ജീവചരിത്ര സ്വഭാവമുള്ള ചിത്രം തുടക്കം മുതല്‍ വിവാദത്തിലായിരുന്നു. അവസാനം വീരപ്പന് കഥകള്‍ ലോകത്തിനുമുന്നില്‍ എത്തിച്ച പത്രപ്രവര്ത്തകന് നക്കീരന്‍ ഗോപാലന് വരെ സിനിമയ്ക്കെതിരെ രംഗത്ത് എത്തിയിരുന്നു. പക്ഷേ, ചിത്രം കണ്ട ശേഷം ഇദ്ദേഹം നല്കിയ ഇഞ്ചക്ഷന് ഹര്‍ജി സ്വയം പിന്‍വലിച്ചു.
തന്റെയും മകളുടെയും ജീവിതത്തെയും വീരപ്പനുമായുള്ള ദാമ്പത്യത്തെയും തെറ്റായി ചിത്രീകരിക്കുന്നു എന്നാരോപിച്ചാണ് അദ്ദേഹത്തിന്റെ ഭാര്യ മുത്തുലക്ഷ്മി കോടതിയെ സമീപിച്ചത്. ചിത്രം തിരക്കഥ സഹിതം ഇവരെ കാണിച്ചു. അവസാനം കഴിഞ്ഞ ജൂണിലെങ്കിലും പ്രദര്‍ശനാനുമതി ഉണ്ടാവും എന്ന പ്രതീക്ഷയായിരുന്നു. മുത്തുലക്ഷ്മിയുടെ പരാതി പ്രകാരം സിനിമയില്‍ നേരിയ വ്യത്യാസങ്ങള്‍ വരുത്താന്‍ സംവിധായകന് തയ്യാറായിരുന്നു. വീരപ്പന്റെ ജീവചരിത്രം രചിച്ച മൈസൂര്‍ സ്വദേശി ടി. ഗുരുരാജ് തന്റെ പുസ്തകം അനുമതിയില്ലാതെ ഉപയോഗിച്ചു എന്നാരോപിച്ചും കോടതിയെ സമീപിച്ചിരുന്നു.
പത്ത് വര്‍ഷം വീരപ്പന്റെ ജീവചരിത്രം സംബന്ധിച്ച് ഗവേഷണപഠനങ്ങള്‍ നടത്തിയാണ് ചിത്രം തയ്യാറാക്കിയത്. ഇതിനാല്‍ സിനിമയില്‍ യാതൊരുവിധ കലര്‍പ്പുകളും ഉണ്ടായിട്ടില്ലെന്ന് സംവിധായകന് രമേഷ് പറഞ്ഞു. പ്രസിദ്ധ നടന് കിഷോറാണ് വീരപ്പന്റെ റോളിലെത്തുന്നത്. ഡി.ജി.പി. വിജയകുമാറിന്റെ റോളില്‍ അര്‍ജുനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: