വൈശാഖന് തിരക്കഥയും സംവിധാനം നിര്‍വഹിക്കുന്ന വിശുദ്ധനില്‍ കുഞ്ചാക്കോ ബോബന് നായകന്. ക്രിസ്ത്യന്‍ പുരോഹിതന്റെ റോളിലാണ് കുഞ്ചാക്കോ ബോബന് അഭിനയിക്കുന്നത്. മിയയാണ് നായിക. ആശുപത്രി ജീവനക്കാരിയായ ഒരു കന്യാസ്ത്രീയുടെ വേഷമാണ് മിയയ്ക്ക് ഈ ചിത്രത്തില്‍. വൈശാഖ് തന്നെ നേരത്തെ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തെ ആധാരമാക്കിയാണ് വിശുദ്ധന് ഒരുക്കുന്നത്. നെടുമുടി വേണു, ലാല്‍, വിജയരാഘവന് തുടങ്ങിയവരും അഭിനയിക്കുന്നു. സംഗീതസംവിധാനം: ഗോപീ സുന്ദര്‍. ആന്‍ മെഗാമീഡിയയുടെ ബാനറില്‍ ആന്റോ ജോസഫാണ് വിശുദ്ധന് നിര്‍മിക്കുന്നത്. നവംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: