ലേഡീസ് ആന്റ് ജന്റില്മാന് എന്ന സിദ്ധീഖ് ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണ് മെമ്മറി കാര്‍ഡ്. പി.അനില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും.
മുന്‍ സൈനിക ഇന്റലിജന്‍സ് ഓഫീസറുടെ വേഷമാണ് മോഹന്‍ലാലിന് ഈ ചിത്രത്തില്‍. അനിയന് ബാവ ചേട്ടന് ബാവ, മേലേപ്പറമ്പില്‍ ആണ്‍വീട് എന്നീ ചിത്രങ്ങള്‍ക്ക് കഥ രചിച്ച ഗിരീഷാണ് മെമ്മറി കാര്‍ഡിന്റെ കഥ എഴുതിയിരിക്കുന്നത്.
ഹൈദരാബാദില്‍ ആറ് ദിവസം കൊണ്ട് നടക്കുന്ന കഥയാണ് അനില്‍ മെമ്മറി കാര്‍ഡിലൂടെ ചിത്രീകരിക്കുന്നത്.
പ്രകാശ് രാജ് ഈ ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് കരുതുന്നത്. മെമ്മറി കാര്‍ഡ് ഓണത്തിന് പ്രദര്‍ശനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: