മെഗാ പവ്വര്‍ രാംചരണും സ്റ്റെയിലിഷ് സ്റ്റാര്‍ അല്ലു അര്‍ജുനും ഒന്നിക്കുന്ന ‘ഭയ്യാ’ എന്ന ബ്രഹ്മാണ്ഡ ചിത്രം പ്രദര്‍ശനത്തിന്.
രാംചരണിന്റെയും അല്ലുവിന്റെയും ആരാധകര്‍ക്ക് തീര്‍ത്തും വിരുന്നൂട്ടാകുന്ന ‘ഭയ്യ’ യില്‍ ശ്രുതിഹാസന്, കാജല്‍ അഗര്‍വാള്‍, എമിജാക്സണ്‍ തുടങ്ങിയവരുമഭിനയിക്കുന്നു. അന്പതുകോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രത്തിന്റെ സംവിധായകന് വംശിയാണ്. കെ. മഞ്ജുവാണ് നിര്‍മ്മാണം. ചിത്രത്തിന്റെ ദൃശ്യഭാഷ ഒരുക്കുന്നത് ശ്യാം. കെ. നായിഡുവും.
കഥ- വാകന്തം വംശി, രചന- രാജീവ് കൃഷ്ണ, സംഗീതം- ദേവീശ്രീപ്രസാദ്, ഗാനരചന-സിജു തുറവൂര്‍, പിആര്‍ഒ അജയ് തുണ്ടത്തില്‍, കല-ആനന്ദ് സായി, ആക്ഷന്‍-ശെല്‍വം, കോറിയോഗ്രാഫി -ഷോബി, വിതരണം-പേഴ്സി പിക്ചേഴ്സ്.
ജയസുധ, സുബ്ബരാജു, സായ്കുമാര്, അജയ്, രാഹുല്‍ദേവ്, ബ്രഹ്മാനന്ദം, മുരളിശര്മ്മ എന്നിവര്‍ക്ക് പുറമെ ലണ്ടന്‍കാരി സ്കാര്‍ലറ്റ് മെലിഷ് വില്‍സണ്‍ ഒരു ഐറ്റം നമ്പര്‍ ഡാന്‍സില്‍ പ്രത്യക്ഷപ്പെടുന്നു. ഹൈദരാബാദ്, റാമോജി ഫിലിംസിറ്റി, സ്വിറ്റ്സര്‍ലാന്റ്, ബാങ്കോക്ക്, ലക്ഷദീപ് തുടങ്ങിയ ലൊക്കേഷനുകളില്‍ വെച്ചായിരുന്നു ചിത്രീകരണം. ‘ഭയ്യാ’യില്‍ ഇമ്പമധുരങ്ങളായ ആറു ഗാനങ്ങളുണ്ട്. 19ന് ചിത്രം കേരളത്തിലെ പ്രദര്‍ശനശാലകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: