മിഴിരണ്ടിലും എന്ന ചിത്രത്തിനുശേഷം രഞ്ജിത്തും ദിലീപും വീണ്ടും ഒന്നിക്കുന്നു. പുലിയങ്കം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും രഞ്ജിത്ത് തന്നെയാണ് നിര്‍വഹിക്കുന്നത്.
മോഹന്‍ലാല്‍ നായകനായ സ്പിരിറ്റിനു ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് പുലിയങ്കം. 2012ലെ അവസാന റിലീസുകളിലൊന്നായ ബാവൂട്ടിയുടെ നാമത്തില്‍ എന്ന മമ്മൂട്ടി ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയത് രഞ്ജിത്താണെങ്കിലും സംവിധാനം ജി. എസ്. വിജയനായിരുന്നു. ദിലീപിനെ 2013ല്‍ കാത്തിരിക്കുന്നത് മികച്ച പ്രോജക്ടുകളാണ്. സത്യസായി ബാബയായി അഭിനയിക്കുന്ന ചിത്രം, വൈശാഖ് സംവിധാനം ചെയ്യുന്ന സൗണ്ട് തോമ, റണ്‍വേ എന്ന ചിത്രത്തിന്റെ തുടര്‍ച്ച വാളയാര്‍ പരമശിവം, മാന്ത്രിക താക്കോല്‍, എന്നിവയാണ് ദിലീപിന്റെ മറ്റു ചിത്രങ്ങള്‍. പുലിയങ്കം സാമൂഹിക വിമര്‍ശന ചിത്രമാണെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: