നവാഗതനായ അജിത് പിള്ള കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന മോസയിലെ കുതിരമീനുകള്‍ എന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ജര്‍മിയ നായികയാവുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തിലെ നായികാസ്ഥാനത്ത് നിന്ന് ആന്‍ഡ്രിയ പിന്മാറി. ഡേറ്റു പ്രശ്നങ്ങളെ തുടര്‍ന്നാണ് ആന്‍ഡ്രിയയുടെ പിന്മാറ്റം. ആസിഫ് അലിയും സണ്ണി വെയ്നുമാണ് നായകന്മാര്.
ആന്‍ഡ്രിയയും ആസിഫും സണ്ണിയും ചേര്‍ന്നുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തു വന്നിരുന്നു. ആന്‍ഡ്രിയയ്ക്ക് പകരം നായികയെ കണ്ടെത്താനുള്ള ശ്രമം അണിയറക്കാര്‍ തുടങ്ങിയിട്ടുണ്ട്. ഒരു സസ്പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ലക്ഷദ്വീപാണ്. ആമേന്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായ അഭിനന്ദ് രാമാനുജമാണ് കാമറ ചലിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: