ഒരു സ്മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മിയ ജോര്‍ജ് കോളിവുഡിലേക്കും. ജീവ ശങ്കര്‍ സംവിധാനം നിര്‍വഹിക്കുന്ന അമര കാവ്യം എന്ന ചിത്രത്തില്‍ സത്യയുടെ നായികയാണ് മിയ കോളിവുഡില്‍ എത്തുന്നത്.
നടന് ആര്യയാണ് ഈ ചിത്രം നിര്‍വഹിക്കുന്നത്. 1980 കാലഘട്ടത്തില്‍ നടക്കുന്ന പ്രണയ കഥ പറയുന്ന ചിത്രത്തില്‍ കാര്‍ത്തികയെന്ന കഥാപാത്രത്തെയാണ് മിയ അവതരിപ്പിക്കുന്നത്. ഹൈസ്കൂള്‍ തലം മുതല്‍ കോളേജ് കാലഘട്ടം വരെയുള്ള ഇവരുടെ പ്രണയവും സൗഹൃദവും അവിചാരിതമായി ഇരുവരുടേയും ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ജോഷി സംവിധാനം നിര്‍വഹിക്കുന്ന സലാം കാശ്മീര്‍ എന്ന ചിത്രമാണ് മിയയുടേതായി പുറത്തിറങ്ങാനിക്കുന്ന മലയാള ചിത്രം. ജയറാമിന്റെ ഭാര്യയായിട്ടാണ് മിയ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: