തമിഴ്നടന്‍ കാര്‍ത്തിയുടെ പുതിയ ചിത്രം ബിരിയാണി 20ന് പ്രദര്‍ശനത്തിനെത്തും. യുവന് ശങ്കര്‍രാജ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന നൂറാമത്തെ ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
സ്കൂള്‍ സൗഹൃദ കൂട്ടായ്മയില്‍ പുറത്തിറങ്ങുന്ന ഈ ചിത്രം തന്റെ കരിയറില്‍ പുതിയ വഴിത്തിരിവായിരിക്കുമെന്ന് കാര്‍ത്തി പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി കൊച്ചിയിലെത്തിയതായിരുന്നു കാര്‍ത്തി. ഹന്‍സികയും മാന്ഡിയുമാണ് ചിത്രത്തിലെ നായികമാര്‍. വെങ്കിട്ട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധായകന്. ജ്ഞാനവേല്‍ രാജയാണ് നിര്‍മ്മാതാവ്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിയും സഹനടന്‍ പ്രേംജിയും ചേര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: