കൊച്ചി: മഞ്ജു വാര്യര്‍ പരസ്യ ചിത്രത്തിലൂടെ തിരിച്ചുവരുന്നു. പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ കല്യാണ്‍ ജ്വല്ലേഴ്സിന്റെ പുതിയ പരസ്യ ചിത്രത്തിലൂടെയാണ് പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ‘ബിഗ് ബി’ യായ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചുകൊണ്ടാണ് മഞ്ജുവിന്റെ രണ്ടാം വരവ്.
കല്യാണ്‍ ജ്വല്ലേഴ്സിന്റെ വിശ്വാസം, അതല്ലേ എല്ലാം എന്ന പരസ്യസീരിസിലെ പുതിയ പരസ്യ ചിത്രത്തിലാണ് മഞ്ജു അമിതാഭ് ബച്ചനൊപ്പം പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന് പുറമെ മറ്റുമൂന്ന് തെന്നിന്ത്യന്ഭാഷകളിലും ഈ പരസ്യം ചിത്രീകരിക്കപ്പെടും.
ഇന്ത്യയിലെ തന്നെ ഏറ്റവും വിശ്വാസമുള്ള ബ്രാന്‍ഡ് ആണ് കല്യാണ്‍. അതുകൊണ്ട് തന്നെ തന്റെ മടങ്ങി വരവ് കല്യാണ്‍ പരസ്യത്തിലൂടെ ആകുന്നതില്‍ സന്തോഷം ഉണ്ടെന്നും അത് അമിതാഭ് ബച്ചനോടൊപ്പം ആകുന്നത് അനുഗ്രഹമായി കാണുന്നുവെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. കല്യാണിന്റെ പുതിയ പരസ്യചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രമുണ്ട്. കല്യാണ്‍ പരസ്യത്തിലൂടെ മഞ്ജു വാര്യരെ തിരിച്ചുകൊണ്ടുവരുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണ രാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: