ക്രിസ്റ്റീന ക്രിയേഷന്‍സിന്റെ ബാനറില്‍ ബന്നി-സിറിള്‍ എന്നിവര്‍ചേര്‍ന്ന് നിര്‍മിച്ച ഫാദര്‍ ഇന്‍ ലൗ എന്ന ചിത്രം ഫെബ്രുവരി രണ്ടാം വാരത്തില്‍ ശ്രീലക്ഷ്മി ജാനകി മാക്സ് തീയറ്റുകളില്‍ എത്തിക്കും. ദൈവതുല്യം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സദാ തിരുമേനിയുടെ വാക്ക് വിശ്വസിച്ച ശെമ്മാശനായിട്ടിരിക്കുമ്പോള് വിവാഹം കഴിച്ച ഫാദര്‍ സോളമന്റെ ജീവിതപരാജയത്തിന്റെ കഥയാണ് ഫാദര്‍ ഇന്‍ ലൗ. ചെയ്യാത്ത കുറ്റത്തിന്റെ ജയില്‍ശിക്ഷ അനുഭവിക്കുകയും സമൂഹം കൊലപാതകി എന്ന് മുദ്രകുത്തിയപ്പോഴും കുറ്റവാളിയെ ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ സഭാചട്ടം അനുവദിക്കാതെ സ്വയം എരിഞ്ഞടങ്ങിയ ഫാദര്‍ സോളമന്.
മറക്കാനും പൊറുക്കാനും നീണ്ട ജയില്‍ ജീവിതം ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുവാനും മനസിനെ പാകപ്പെടുത്തിയ ഫാദര്‍ സോളമന്റെ ജീവിതാന്ത്യത്തില്‍ തന്നെത്തേടി എത്തിയ ഒരു അപരിചിത വീണ്ടും സോളമന് പ്രതീക്ഷകള്‍ നല്കുന്നു. കെ.ജി.വിജയകുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഫാദര്‍ ഇന്‍ ലൗ എന്ന ചിത്രത്തില്‍ തമിഴ് യുവതാരങ്ങളായ ആഷിക്കും കാവേരിയും നവ്യയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഗാനരചന പി.കെ.ഗോപി, മോഹന്‍ പുത്തന്‍ചേരി, സംഗീതം കുമാര്‍ വല്സന്, പാടിയവര്‍ വിജയ യേശുദാസ്, മധു ബാലകൃഷ്ണന്, ശില്പ എന്നിവര്‍. ക്യാമറ സന്തോഷ,് ശ്രീരാഗം എഡിറ്റിംഗ് ലിന്സണ് റാഫേല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് സുധീര്‍, കൂട്ടായി വിതരണം ശ്രീലക്ഷ്മി ജാനകി മാക്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: