മൂന്നു തവണ ദേശീയ അവാര്‍ഡ് നേടിയ അഭിനേതാവും നിര്‍മാതാവുമായ ബോളിവുഡ് നടന് നാനാ പടേക്കര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. മാഡ് ഡാഡ് എന്ന സിനിമ കഥയെഴുതി സംവിധാനം ചെയ്ത രേവതി എസ്.വര്‍മയുടെ പുതിയ ചിത്രത്തിലൂടെയാണ് മലയാളത്തിലേക്കുള്ള പടേക്കറിന്റെ ചുവടുവയ്പ്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് നാനാ പടേക്കറിന്. കാവ്യാ മാധവനും രചന നാരായണന് കുട്ടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.
സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളും സ്ത്രീകളെ അന്യനാടുകളിലേക്ക് കടത്തുന്നത് സംബന്ധിച്ച സമകാലീന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: