ജനപ്രിയനായകന് ദിലീപും യൂത്ത് ഐക്കണ്‍ ഫഹദ് ഫാസിലും ഒന്നിക്കുന്നു. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ശ്രദ്ധേയ വേഷത്തിലെത്തുന്നത്.
സംവിധായകന് ബ്ലെസിയുടെ അസിസ്റ്റന്റാണ് രതീഷ് അമ്പാട്ട്. ലാല്‍ജോസ് ചിത്രമായ ഏഴുസുന്ദര രാത്രികളുടെ നിര്‍മ്മാതാവ് കൂടിയായിരുന്നു രതീഷ്.
മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തില്‍ നായികയായി ബോളിവുഡ് സുന്ദരിയെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: