കൊച്ചി: കുട്ടീം കോലും എന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുമെങ്കില്‍ ഇനിയും സിനിമ സംവിധാനം ചെയ്യുമെന്ന് ഗിന്നസ് പക്രു. സിനിമ സംവിധാനം ചെയ്യുക എന്നത് ചെറുപ്പം മുതലുളള ഒരു സ്വപ്നമായിരുന്നെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടീം കോലും . ചെറിയ സംവിധായകന്റെ ബിഗ് ബജറ്റ് ചിത്രം കുട്ടീം കോലും ശനിയാഴ്ച തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തു . കേരളത്തിലെ 60 തീയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തില്‍ വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്. തമിഴ് മലയാളവും ഇടകലര്‍ന്ന സംഭാഷണങ്ങളുള്ള സിനിമയില്‍ ഗിന്നസ് പക്രുവും, ആദിത്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സനൂഷയാണ് ചിത്രത്തിലെ നായിക. തമിഴ്-കേരള ബോര്‍ഡറിലുളള കുമാരപുരം ഗ്രാമത്തിലൂടെയാണ് കഥ വികസിക്കുന്നത്. മേനക ശക്തമായ കഥാപാത്രത്തെ അവതരപ്പിക്കുന്നു. കൂടാതെ വിജയരാഘവന്,സിദ്ദിഖ്,സുരാജ് വെഞ്ഞാറമൂട്,ടിനി ടോം,സൈജു കുറുപ്പ്,ബാബുനമ്പൂതിരി,മുന്ന എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യണമെന്ന ആഗ്രഹമുണ്ട്.ഇതിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അദ്ഭുതദ്വീപിനും,മൈ ബിഗ് ഫാദറിനും പ്രേക്ഷകര്‍ ഏറ്റെടുത്തതുപോലെ ഈ ചിത്രവും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിലെ ഏഴിമല വിനായകന് എന്ന കഥാപാത്രത്തെയാണ് പക്രു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തന്റെ ചിത്രത്തില്‍ പൊക്കം കുറഞ്ഞ ആഷിക്ക് എന്ന താരത്തെ കൂടി പരിചയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫൈറ്റ്,റൊമാന്‍സ്,കുടുംബ പശ്ചാത്തലം എന്നിവ എല്ലാമുളള ത്രില്ലറാണ് ചിത്രം. ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത് രണ്ട് ഗാനങ്ങളാണുളളത്. മാസ്റ്റര്‍ നരേനാണ് ചിത്രത്തിലെ ഫൈറ്റ് രംഗത്തുള്ളത്. പാലക്കാട്, പൊളളാച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. യുണൈറ്റഡ് ഫിലിംസിന്റെ ബാനറില്‍ അന്‍സാര്‍ വാസ്കോയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: